/sathyam/media/media_files/2025/11/22/trump-2025-11-22-14-51-30.jpg)
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി മേയര്‍-ഇലക്ടായ സോഹ്റാന്‍ മംദാനിയുമായി വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ വെച്ച് നടത്തിയ ആദ്യ കൂടിക്കാഴ്ചയെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രശംസിച്ചു. ഇത് 'ഗംഭീരവും വളരെ ഉല്‍പ്പാദനക്ഷമവുമാണ്' എന്ന് ട്രംപ് വിശേഷിപ്പിച്ചു.
മാസങ്ങളോളം തന്റെ പ്രചാരണ വേളയില്‍ ആക്ഷേപിച്ചിരുന്ന രാഷ്ട്രീയ എതിരാളിയായ മംദാനിയെയാണ് ട്രംപ് ഇപ്പോള്‍ ഊഷ്മളമായി പ്രശംസിച്ചിരിക്കുന്നത്.
'ഞങ്ങള്‍ വളരെ മികച്ച, ഉല്‍പ്പാദനക്ഷമമായ ഒരു കൂടിക്കാഴ്ചയാണ് നടത്തിയത്,'' ട്രംപ് പറഞ്ഞു.
മേയര്‍ തിരഞ്ഞെടുപ്പില്‍ മംദാനിയെ ആവര്‍ത്തിച്ച് പരിഹസിച്ചിരുന്ന ട്രംപ്, 34-കാരനായ മംദാനിയുടെ വിജയത്തെ അഭിനന്ദിക്കുകയും പുതിയ മേയര്‍ വിജയിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്ന് പറയുകയും ചെയ്തു.
'അദ്ദേഹം എത്രത്തോളം നന്നായി പ്രവര്‍ത്തിക്കുന്നുവോ അത്രത്തോളം ഞാന്‍ സന്തോഷവാനായിരിക്കും. ഞങ്ങള്‍ക്കിടയില്‍ ഒരു കാര്യത്തില്‍ യോജിപ്പുണ്ട് - ഞങ്ങള്‍ സ്‌നേഹിക്കുന്ന ഈ നഗരം അവിശ്വസനീയമാംവിധം നന്നായി പ്രവര്‍ത്തിക്കണം,' ട്രംപ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us