New Update
/sathyam/media/media_files/2025/06/15/yYg5r9VoKlpaCeqxKBLA.jpg)
വാഷിം​ഗ്ടൺ: ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് അമേരിക്കയുമായി ഒരു ന്യായമായ കരാറിൽ ഒപ്പുവെക്കുന്നില്ലെങ്കിൽ ചൈനയ്ക്ക് 155 ശതമാനം വരെ തീരുവ നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്.
Advertisment
ഇതോടെ ലോകത്തിലെ രണ്ട് വലിയ സാമ്പത്തിക ശക്തികൾക്കിടയിലെ വ്യാപാര നയത്തെച്ചൊല്ലിയുള്ള പിരിമുറുക്കങ്ങൾ വീണ്ടും ഉടലെടുത്തു.
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസുമായി വൈറ്റ് ഹൗസിൽ നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കിടെ സംസാരിച്ച ട്രംപ്, ചൈന യുഎസിനോട് വളരെയധികം ബഹുമാനം കാണിക്കുന്നുണ്ടെന്ന് പറഞ്ഞു. എന്നാൽ തൻ്റെ ഭരണകൂടം അന്യായമായ വ്യാപാര രീതികൾ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു.