അവസാനം പിണക്കം മാറി?  ട്രംപുമായി സംസാരിച്ച് പ്രധാനമന്ത്രി മോദി; ഗാസ സമാധാന പദ്ധതിയുടെ വിജയത്തിൽ പ്രശംസ

താരിഫ് തർക്കത്തിനിടയിൽ തടസ്സപ്പെട്ട ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകൾ ഇന്ത്യയും അമേരിക്കയും അവലോകനം ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി

New Update
trump

 ന്യൂഡൽഹി: ചരിത്രപരമായ ഗാസ സമാധാന പദ്ധതിയുടെ വിജയത്തിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി സംസാരിച്ചതായും അദ്ദേഹത്തെ അഭിനന്ദിച്ചതായും പ്രധാനമന്ത്രി നരേന്ദ്ര മോദി.

Advertisment

താരിഫ് തർക്കത്തിനിടയിൽ തടസ്സപ്പെട്ട ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകൾ ഇന്ത്യയും അമേരിക്കയും അവലോകനം ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

"എന്റെ സുഹൃത്ത് യുഎസ് പ്രസിഡന്റ് ട്രംപുമായി സംസാരിച്ചു. ചരിത്രപരമായ ഗാസ സമാധാന പദ്ധതിയുടെ വിജയത്തിൽ അദ്ദേഹത്തെ അഭിനന്ദിച്ചു.

വ്യാപാര ചർച്ചകളിൽ കൈവരിച്ച നല്ല പുരോഗതിയും അവലോകനം ചെയ്തു. വരും ആഴ്ചകളിൽ അടുത്ത ബന്ധം പുലർത്താൻ സമ്മതിച്ചു," പ്രധാനമന്ത്രി എക്‌സിൽ എഴുതി.

Advertisment