/sathyam/media/media_files/2024/11/10/yCpUXc8Y4tMq4kdO0dvk.jpg)
വാഷിംഗ്ടണ്‍: മാനനഷ്ടകേസില്‍ നിയുക്ത യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് 15 മില്യണ്‍ ഡോളര്‍ നഷ്പരിഹാരം നല്‍കാന്‍ സമ്മതിച്ച് എ.ബി.സി ന്യൂസ്.
ഡോണള്‍ഡ് ട്രംപ് ബലാത്സംഗ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെന്ന് അവതാരകന്‍ പറഞ്ഞതിനെ തുടര്‍ന്നായിരുന്നു വാള്‍ട്ട് ഡിസ്നി കമ്പനിയുടെ ഉടമസ്ഥതയിലുള്ള എബിസി ന്യൂസ് ചാനലിനെതിരെ കേസ് വന്നത്.
അവതാരകനായ ജോര്‍ജ് സ്റ്റഫനോപോളോസാണ് ട്രംപുമായുള്ള അഭിമുഖത്തിനിടെ വിവാദ പരാമര്‍ശം നടത്തിയത്.
മാര്‍ച്ച് 10ന് നടന്ന അഭിമുഖത്തില്‍ യു.എസ് കോണ്‍ഗ്രസ് അംഗം ട്രംപിന് പിന്തുണ അറിയിച്ചപ്പോഴായിരുന്നു അവതാരകന്റെ പരാമര്‍ശം.
ട്രംപ് ശിക്ഷിക്കപ്പെട്ടുവെന്നായിരുന്നു അവതാരകന്റെ പരാമര്‍ശം
ലൈംഗികാതിക്രമ കേസില്‍ ട്രംപ് ശിക്ഷിക്കപ്പെട്ടുവെന്നായിരുന്നു അവതാരകന്റെ പരാമര്‍ശം. ഇത് ന്യൂയോര്‍ക്കിലെ നിയമപ്രകാരം കുറ്റകരമാണ്.
അവതാരകന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച ചാനല്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ട്രംപുമായുള്ള കേസ് തീര്‍ക്കുന്നതിന്റെ ഭാഗമായി ട്രംപിന് ചാനല്‍ 15 മില്യണ്‍ ഡോളര്‍ നല്‍കും.
പ്രസിഡന്‍ഷ്യല്‍ ഫൗണ്ടേഷനും മ്യൂസിയത്തിനുമായിരിക്കും പണം നല്‍കുക. ഇതിന് പുറമെ ട്രംപിന്റെ കോടതി ചെലവിനത്തിലേക്ക് ഒരു മില്യണ്‍ ഡോളറും നല്‍കും.
ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിലെ ഡ്രസിങ് റൂമില്‍ വെച്ച് ഇ.ജീന്‍ കാരോള്‍ എന്ന മാധ്യമപ്രവര്‍ത്തകയെ ട്രംപ് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നായിരുന്നു കേസ്. എന്നാല്‍, കൃത്യമായ തെളിവുകളുടെ അഭാവത്തില്‍ ട്രംപിനെ ബലാത്സംഗ കേസില്‍ ശിക്ഷിച്ചിരുന്നില്ല.
സിഎന്‍എന്‍, ദി ന്യൂയോര്‍ക്ക് ടൈംസ്, ദി വാഷിംഗ്ടണ്‍ പോസ്റ്റ് എന്നിവയ്ക്കെതിരെ നേരത്തെ ട്രംപ് നല്‍കിയ അപകീര്‍ത്തി കേസുകള്‍ പരാജയപ്പെട്ടിരുന്നു.
ഇതിനിടയില്‍ എബിസി ന്യൂസിനെതിരെ ട്രംപിന് നേടാന്‍ കഴിഞ്ഞത് അസാധാരണ വിജയമാണെന്നാണ് കണക്കാക്കപ്പെടുന്നത്.
കരോളിനെ ബലാത്സംഗം ചെയ്തതിന് താന്‍ ഉത്തരവാദിയാണെന്ന് ഒന്നിലധികം തവണ ഓണ്‍ - എയറില്‍ പറഞ്ഞുകൊണ്ട് സ്റ്റെഫനോപോളോസ് തന്റെ പ്രശസ്തിയെ വ്രണപ്പെടുത്തിയെന്ന് ട്രംപ് തന്റെ കേസില്‍ ആരോപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us