വാഷിംഗ്ടണ്‍: അടുത്തയാഴ്ച അധികാരമേറ്റാലുടനെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ കാണുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റിന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
2022 ഫെബ്രുവരിയില്‍ ഉക്രെയ്നുമായുള്ള റഷ്യയുടെ യുദ്ധം ആരംഭിച്ചതിന്ശേഷം ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരിക്കും ഇത്. എപ്പോഴായിരിക്കും കൂടിക്കാഴ്ചയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
യുദ്ധം അവസാനിപ്പിക്കാനുള്ള തന്ത്രത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു തന്ത്രം മാത്രമേയുള്ളൂ, അത് പുടിനെ ആശ്രയിച്ചാണിരിക്കുന്നാണെന്നാണ് ട്രംപ് പറഞ്ഞത്.
അദ്ദേഹത്തെ കണ്ടുമുട്ടാന്‍ ആഗ്രഹിക്കുന്നുവെന്നും ഞാന്‍ വളരെ വേഗം കണ്ടുമുട്ടാന്‍ പോകുന്നുവെന്നും എനിക്കറിയാം. ഞാന്‍ അത് നേരത്തെ ചെയ്യുമായിരുന്നു, പക്ഷേ അധികാരം പ്രധാനമാണ്. ചില കാര്യങ്ങള്‍ക്ക് അത് വേണമെന്നാണ് ട്രംപ് പറഞ്ഞത്.