വാഷിംഗ്ടണ്‍: നാഷണല്‍ എയര്‍പോര്‍ട്ടില്‍ സിവിലിയന്‍ വിമാനവും സൈനിക ഹെലികോപ്റ്ററും തകര്‍ന്ന് കൊല്ലപ്പെട്ട റഷ്യന്‍ പൗരന്മാരുടെ കാര്യത്തില്‍ അമേരിക്കന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
കഴിഞ്ഞ ദിവസം ഉണ്ടായ വിമാന ദുരന്തത്തില്‍ റഷ്യയില്‍ നിന്നുള്ള സംഘവും ഉണ്ടായിരുന്നതായി ട്രംപ് വെളിപ്പെടുത്തി.
നിലവില്‍ പ്രാബല്യത്തിലുള്ള ഉപരോധങ്ങളും വിമാന നിരോധനങ്ങളും പരിഗണിക്കാതെ, അപകടത്തില്‍ കൊല്ലപ്പെട്ട റഷ്യന്‍ പൗരന്മാരുടെ ഭൗതികാവശിഷ്ടങ്ങള്‍ കൈമാറാനുള്ള നടപടികള്‍ അമേരിക്ക സുഗമമാക്കുമെന്ന് ട്രംപ് വ്യക്തമാക്കി.