യുക്രെയ്ന്‍ യുദ്ധം ഒത്തുതീര്‍പ്പാക്കാന്‍  ഡോണള്‍ഡ് ട്രംപുമായി ചര്‍ച്ചക്ക് തയാറെന്ന് പുടിന്‍

യുക്രെയ്നില്‍ സമാധാനം പുന:സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ണായക പ്രഖ്യാപനവുമായി റഷ്യന്‍ പ്രസിഡന്റ് വ്ലാഡ്മിര്‍ പുടിന്‍. 

New Update
trump putin

മോസ്‌കോ: യുക്രെയ്നില്‍ സമാധാനം പുന:സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ണായക പ്രഖ്യാപനവുമായി റഷ്യന്‍ പ്രസിഡന്റ് വ്ലാഡ്മിര്‍ പുടിന്‍. 

Advertisment

യുക്രെയ്ന്‍ യുദ്ധം ഒത്തുതീര്‍പ്പാക്കാന്‍ നിയുക്ത യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ചര്‍ച്ചക്ക് തയാറെന്നാണ് പുടിന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 


യുക്രെയ്നുമായുള്ള സംഭാഷണങ്ങള്‍ തുടരുന്നതിലും യാതൊരു തടസ്സവുമില്ലെന്ന് പുടിന്‍ പറഞ്ഞു. റഷ്യന്‍ സ്റ്റേറ്റ് ടി.വിയിലെ ചോദ്യോത്തര പരിപാടിയിലാണ് പുടിന്റെ വാക്കുകള്‍.


ട്രംപുമായി സംസാരിച്ചിട്ട് നാല് വര്‍ഷം

യുക്രെയ്നെതിരായ യുദ്ധത്തില്‍ റഷ്യന്‍ സൈന്യം പ്രാഥമിക ലക്ഷ്യം കൈവരിച്ചെന്ന് പുടിന്‍ അവകാശപ്പെട്ടു. ട്രംപുമായി സംസാരിച്ചിട്ട് നാല് വര്‍ഷത്തോളമായെന്ന് പറഞ്ഞ പുടിന്‍, ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റാകുന്നതോടെ ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേര്‍ത്തു. 

യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതടക്കം ട്രംപുമായി ചര്‍ച്ചക്ക് റഷ്യ തയാറാണ്. റഷ്യന്‍ സൈന്യം ദുര്‍ബലമായതാണോ ഈ നിലപാട് മാറ്റത്തിന് പിന്നിലെന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു മറുപടി.


 2022ല്‍ യുക്രെയ്ന്‍ ആക്രമണം തുടങ്ങിയ സമയത്തേക്കാള്‍ ശക്തമാണ് സൈന്യമെന്ന് പുടിന്‍ പറഞ്ഞു. യുക്രെയ്ന്‍ പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്‌കി ഉള്‍പ്പെടെ ആരുമായും ഉപാധികളില്ലാത്ത ചര്‍ച്ചകള്‍ക്ക് റഷ്യ തയാറാണ്. 


എന്നാല്‍, ചര്‍ച്ചയിലെ ഏതൊരു ധാരണയും യുക്രെയ്ന്റെ നിലവിലെ നിയമപരമായ അധികൃതരായ പാര്‍ലമെന്റുമായി മാത്രമേ ഒപ്പിടൂ പുടിന്‍ പറഞ്ഞു.


പ്രസിഡന്റ് പദവിയില്‍ കാലാവധി കഴിഞ്ഞ സെലന്‍സ്‌കിയെ ഭരണാധികാരിയായി പരിഗണിക്കാന്‍ വീണ്ടും തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരണമെന്ന് പുടിന്‍ പറഞ്ഞു.


നേരത്തെ അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഒരു ദിവസത്തിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രചാരണ സമയത്ത് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. 

എന്നാല്‍, ട്രംപുമായി സംസാരിച്ചിട്ട് നാല് വര്‍ഷത്തോളമായെന്നാണ് പുടിന്‍ ഇന്ന് പറഞ്ഞത്.

Advertisment