ദക്ഷിണാഫ്രിക്കക്കെതിരെ ട്രംപിന്റെ കടുത്തനീക്കം; അമേരിക്കയിലെ ദക്ഷിണാഫ്രിക്കൻ സ്ഥാനപതിയെ രാജ്യത്ത് നിന്ന് പുറത്താക്കി

New Update
TRUMP AAFRICA

അമേരിക്ക: അമേരിക്കയിലെ ദക്ഷിണാഫ്രിക്കയുടെ സ്ഥാനപതിയെ പുറത്താ ക്കിക്കൊണ്ടാണ് ഇന്ന് അമേരിക്ക അവർക്കെതിരേ ശക്തമായ നിലപാടെടുത്തത്.

സൗത്ത് ആഫ്രിക്കൻ സ്ഥാനപതി ഇബ്രാഹിം റസൂൽ കടുത്ത വർഗ്ഗീയവാദിയാണെന്നും അയാൾ അമേരിക്ക യെയും അമേരി ക്കൻ ജനതയെയും വെറുക്കുന്ന വ്യക്തിയാണെന്നും അയാളോട് സംസാരിക്കാൻ ഇനിയൊന്നുമില്ലെന്നും തങ്ങൾക്കയാൾ അസ്വീ കാര്യനാണെന്നും അതുകൊണ്ടുതന്നെ അയാളോട് രാജ്യം വിട്ടു പോ കാൻ ആവശ്യപ്പെട്ടുവെന്നും അമേരിക്കൻ വിദേശകാര്യമന്ത്രി മാർക്കോ റുബിയോ പറഞ്ഞു.

Advertisment

TRUMP AAFRICA13


ഡൊണാൾഡ് ട്രംപ് വെളുത്ത വർഗ്ഗക്കാരുടെമാത്രം പ്രതിനിധിയാ ണെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ട്രംപിന് വോട്ടുചെയ്ത 48 % പേരും വെള്ളക്കാരായിരുന്നെന്നുമുള്ള ഇബ്രാഹിം റസൂലിന്റെ പ്രസ്‍താവനയാണ്‌ അമേരിക്കയെ ചൊടിപ്പിച്ചത്.


ദക്ഷിണാഫ്രിക്ക, ഇസ്രെയേലിനെതിരെ ഐക്യരാഷ്ട്രസഭയിൽ നരസംഹാരം നടത്തുന്നുവെന്ന പ്രമേയം അവതരിപ്പിച്ചത് കൂടാതെ ഹേഗിലെ അന്തരാഷ്ട്രകോടതിയിൽ നിന്നും ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നതിലും മുൻപന്തിയിലായിരുന്നു.


ഇതൊക്കെയാണ് സൗത്ത് ആഫ്രിക്കയോട് ട്രംപിനുള്ള അതൃപ്‍തി. ഇതിനിടെ മറ്റൊന്നുകൂടി നടന്നു. ദക്ഷിണാഫ്രിക്ക ഒരു പുതിയ ഓർഡിനൻസിലൂടെ രാജ്യത്തെ ഏതു ഭൂമിയും മുന്നറിയിപ്പ് കൂടാതെയും നഷ്ടപരിഹാരം നൽകാതെയും വ്യക്തികളിൽനിന്നും പിടിച്ചെടുക്കാമെന്ന ബില്ലിൽ പ്രസിഡണ്ട് സിറിൽ റാംഫോസ ഒപ്പിട്ടതും ട്രംപിനെ ചൊടിപ്പിച്ചിരിക്കുന്നു.

TRUMP AAFRICA12



അമേരിക്ക - സൗത്ത് ആഫ്രിക്ക ബന്ധം തീർത്തും വഷളായി എന്നു തന്നെ പറയാം. ദക്ഷിണാഫ്രിക്കയിൽ ന്യുനപക്ഷമായ വെള്ളക്കാർക്കെതിരെ കഴിഞ്ഞ 25 വർഷങ്ങളായി ആക്രമണങ്ങൾ തുടരുക യാണ്. കൃഷിഭൂമി ഭൂരിഭാഗവും വെള്ളക്കാരുടെ കൈവശമാണ്. ഇതിൽ സ്വാദേശികളായ കറുത്ത വർഗ്ഗക്കാർക്ക് വലിയ അതൃപ്തിയുണ്ട്.


ഇപ്പോൾ നിയമം പാസ്സായശേഷം വെള്ളക്കാർക്കെതിരെ അക്രമ വും ഭൂമി പിടിച്ചെടുക്കലും വ്യാപകമായത് മൂലം സൗത്ത് ആഫ്രിക്കയിൽ നിൽക്കാൻ കഴിയാതെവരുന്ന വെളളക്കരോട് അമേരിക്ക യിലേക്ക് പോരാൻ ട്രംപ് നിർദ്ദേശം നൽകിയിരിക്കുകയാണ്.


സൗത്ത് ആഫ്രിക്കയിൽ നിന്നും എല്ലാം വിട്ടെറിഞ്ഞുവരുന്ന വെള്ളക്കാർക്ക് അമേരിക്ക സിറ്റിസൺഷിപ്പും സാമ്പത്തിക സഹായവും നൽകുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.

TRUMP AAFRICA14

അമേരിക്ക സൗത്ത് ആഫ്രിക്കക്ക് നല്കിവന്നിരുന്ന എല്ലാ സഹായവും ട്രംപ് സർക്കാർ ഇതോടെ നിർത്തലാക്കി. അമേരിക്കയുടെ നീക്കത്തിൽ സൗത്ത് ആഫ്രിക്ക ദുഃഖം രേഖപ്പെ ടുത്തുകയും അമേരിക്കയുമായി നല്ല ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങളുമായി തങ്ങൾ മുന്നോട്ടുപോകുമെന്നും ദക്ഷിണാഫ്രിക്കൻ രാഷ്‌ട്രപതി കാര്യാലയം അറിയിച്ചു.

Advertisment