/sathyam/media/media_files/2025/01/21/qctVrJi7EJch07X2uDk8.jpg)
അമേരിക്ക: ഇറാൻ ന്യുക്ലിയർ പവർ ആകാനുള്ള രഹസ്യതയ്യാറെടുപ്പുകളി ലാണെന്ന റിപ്പോർട്ടുകൾക്കൊടുവിൽ കഴി ഞ്ഞ ബുധനാഴ്ച ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് സെക്യൂരിറ്റി കൗൺസിലിന്റെ ഒരു രഹസ്യ മീറ്റിങ് നടക്കുകയുണ്ടായി. ആ മീറ്റിങ്ങിനുശേഷം രണ്ടു തരത്തിലാണ് കാര്യങ്ങൾ നീങ്ങിയിരിക്കുന്നത്.
ഒന്ന്. അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ഒരു കത്തുമായി ഉ എ ഇ യുടെ പ്രതിനിധി ടെഹ്റാനി ലെത്തി ഇറാൻ നേതാക്കൾക്ക് ആ കത്തു കൈമാറി. കത്തിൽ ട്രംപ് ഇങ്ങനെ യെഴുതി " നിങ്ങൾ ഒത്തുതീർ പ്പിനു തയ്യറാകുമെന്നാണ് പ്രതീക്ഷ അല്ലെങ്കിൽ സൈന്യത്തിന്റെ ഇടപെടലുണ്ടയാൽ അത് വളരെ വിനാശക രമായിരിക്കും " ഈ വാക്കുകൾ അദ്ദേഹം ടെലിവിഷൻ ചാനലുകളിലും ആവർത്തിച്ചു.
രണ്ട്. യുദ്ധം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ചൈന റഷ്യയും ഇറാനുമായി ചർച്ച നടത്തി സംഘർഷം ഒഴിവാക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.
അന്താരാഷ്ട്ര ന്യുക്ലിയർ ഏജൻസിയുടെ നിരീക്ഷണം ആണവ കേന്ദ്രങ്ങളിൽ സദാ ഉറപ്പാക്കുക, ന്യുക്ലിയർ ആയുധം നിർമ്മി ക്കില്ല എന്ന കരാറിൽ ഇറാൻ ഒപ്പുവയ്ക്കുക. ഇതാണ് ഇറാനുമു ന്നിലെ നിബന്ധനകൾ.
എന്നാൽ ഈ ഭീഷണിക്കുമുന്നിൽ ഇറാനിലെ പരമോന്നതനേതാവ് ആയത്തുള്ള ഖൊമേനി വഴങ്ങില്ല എന്നാണറിയുന്നത്. യുക്രെയ്ൻ പ്രസിഡന്റിനോടുള്ള ട്രംപിന്റെ പെരുമാറ്റവും ഗാസ വിഷയത്തി ലെ അദ്ദേഹത്തിൻറെ നിലപാടും ഇറാൻ വിശകലനം ചെയ്യുകയാ ണ്. ഇറാൻ ഭരണകൂടം ട്രമ്പിനോട് കടുത്ത അമർഷത്തിലുമാണ്.
ട്രംപ് ഭരണകൂടത്തെ ഇറാൻ വിശ്വസിക്കുന്നില്ല. എങ്കിലും ഗൾഫ് മേഖലയിൽ പ്രത്യേകിച്ചും ലബനോൻ, സിറി യ, ഗാസ എന്നിവിട ങ്ങളിൽ അവർക്കുണ്ടായ പരാജയവും തിരിച്ചടിയും മേഖലയിൽ അവർ ഒറ്റപ്പെട്ടതിനു തുല്യമാണ്. റഷ്യയുമായുണ്ടാക്കിയ സൈനി ക ഉടമ്പടിയും ചൈനയുമായുള്ള അടുപ്പവും ഒക്കെ ട്രംപിനുമു ന്നിൽ നിഷ്പ്രഭമാകുമോ എന്നാണ് കണ്ടറിയേണ്ടത്.
കഴിഞ്ഞ വർഷം ഇസ്രായേൽ ഇറാനിൽ നടത്തിയ വ്യോമാക്രമണ ത്തിൽ ഇറാന്റെ പ്രതിരോധം കൂടുതൽ ദുര്ബലമായിരിക്കുകയാ ണ്. ആ ആക്രമണത്തിൽ ഇറാന്റെ ന്യുക്ലിയർ പ്ലാന്റ് സംരക്ഷണ ത്തിനായി ഒരു ക്കിയിരുന്ന എയർ ഡിഫൻസ് സിസ്റ്റം പൂർണ്ണമായും തകർന്നടിഞ്ഞു. വളരെക്കാലമായി ഇറാന്റെ ഈ ന്യുക്ലി യർ പ്ലാന്റ് തകർക്കാനുള്ള പദ്ധതി ഇസ്രായേൽ തയ്യാറാക്കിയിരുന്ന താണ്. കഴിഞ്ഞ ആക്രമണത്തിൽ ഇസ്രാ യേൽ അതിനു തുനിഞ്ഞ തുമാണ്.
എന്നാൽ അമേരിക്കയുടെ ശക്തമായ മുന്നറിയിപ്പ് മൂലമാണ് ഇസ്രായേൽ അതിൽ നിന്നും പിന്മാറി എയർ ഡിഫൻസ് സിസ്റ്റം മാത്രം തകർക്കാൻ തയ്യാറായത്.
ന്യുക്ലിയർ പ്ലാന്റ് തകർത്താൽ സംഭവിക്കാവുന്ന റേഡിയേഷൻ വികിരണം ലക്ഷക്കണിക്കിനാൾക്കാരുടെ ജീവനപഹരിക്കാൻ സാദ്ധ്യതയുണ്ട്. ഇറാനിൽ മാത്രമല്ല, ഗൾഫ് മേഖലയൊട്ടാകെ അ തിൻ്റെ ദൂഷിതഫലങ്ങൾ വർഷങ്ങളോളം വ്യാപിക്കാനും ഇടയുണ്ട്. ഇതാണ് അമേരിക്ക ഇസ്രയേലിനെ തടയാനുള്ള കാരണം.
International Automic Energy ഏജൻസിയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഇറാൻ സമ്പുഷ്ട യുറേനിയം ഉൽപ്പാദിപ്പിച്ചുകഴിഞ്ഞു എന്നാണ്. സമ്പുഷ്ട യുറേനിയം കൈവശമുള്ള ലോകത്തെ ഏക ആണവായുധ രഹിത രാജ്യമാണ് ഇറാൻ. ഇത് അപകടകരമായ അവസ്ഥയാണ്. ഏതു നിമിഷവും ഇറാൻ ന്യൂക്ലിയർ ആയുധം കരസ്ഥമാക്കാം. ഇതാണ് ഐ എ ഇ യുടെ റിപ്പോർട്ടിൽ പറയുന്നത്.
ഐ എ ഇ ഇറാനിൽ സ്ഥാപിച്ചിട്ടുള്ള സർവീലിയൻസ് ഉപകരണങ്ങൾ ഇറാൻ മാറ്റിയതാണ് അന്താരാഷ്ട്ര സമൂഹ ത്തിന് സംശയം ജനിപ്പിച്ചിരിക്കുന്നത്. ഇറാൻ എന്താണ് ഇപ്പോൾ ചെയ്യുന്നതെന്ന് ആർക്കും ഒരു പിടിയുമില്ല. അതുകൊണ്ടാണ് കഴിഞ്ഞ ബുധനാഴ്ച സെക്യൂരിറ്റി കൗൺസിൽ യോഗം ചേർന്നതും ചൈന ഒത്തുതീർപ്പി നു മുൻകൈയെടുക്കുന്നതും ട്രംപ് അന്ത്യശാസനക്കത്ത് നൽകിയതും.
എന്നാൽ ന്യുക്ലിയർ ആയുധം ഏതാനും ദിവസങ്ങളോ ആഴ്ചകളോ കൊണ്ട് നിർമ്മിക്കാൻ കഴിയുന്നതല്ലെന്നാ ണ് വിദഗ്ദ്ധർ അഭിപ്രാ യപ്പെടുന്നത്. അതിൻ്റെ ഡിസൈനിംഗ് ,അസംബ്ലിംഗ് ഒക്കെ ഒരു പക്ഷേ ഒരു കൊല്ലം വരെ നീളാവുന്ന പ്രോസസ്സ് ആണ്.
ഇറാൻ അണുവായുധം നിർമ്മിക്കാൻ തീരുമാനിച്ചോ എന്നതിൽ ഇനിയും വ്യക്തതയില്ല. ഒരുപക്ഷേ ഒത്തുതീർപ്പ് ഫോർമുലയിൽ തങ്ങൾക്കുമേലുള്ള എല്ലാ ഉപരോധങ്ങളും നീക്കിക്കിട്ടാനുള്ള ഒരു തന്ത്രം കൂടിയാകാം ഇറാന്റെ ഇപ്പോഴത്തെ രഹസ്യനീക്കമെന്നാണ് പലരുടെയും അനുമാനം.