ഡല്‍ഹി: റഷ്യയിലെ കാംചത്ക ഉപദ്വീപിലെ ഭൂകമ്പത്തിന് ശേഷം പല രാജ്യങ്ങളിലും സുനാമി ഭീഷണി ഉയര്‍ന്നുവന്നിട്ടുണ്ട്. പല രാജ്യങ്ങളിലും, സുനാമി തിരമാലകള്‍ ഇതിനകം തീരങ്ങളില്‍ ആഞ്ഞടിച്ചു.
സുനാമി തിരമാലകള്‍ 4 മീറ്റര്‍ വരെ ഉയരുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. റഷ്യയിലെ കുറില്‍ ദ്വീപുകളിലും ജപ്പാന്റെ വടക്കന്‍ ദ്വീപായ ഹോക്കൈഡോയുടെ ചില ഭാഗങ്ങളിലും സുനാമി തിരമാലകള്‍ ഇതിനകം എത്തിയിട്ടുണ്ട്. പല രാജ്യങ്ങളും സുനാമി ഭീഷണി നേരിടുന്നു.
ഇക്വഡോര്‍, റഷ്യ, വടക്കുപടിഞ്ഞാറന്‍ ഹവായി ദ്വീപുകള്‍, ചിലി, കോസ്റ്റാറിക്ക, ഫ്രഞ്ച് പോളിനേഷ്യ, ഗുവാം, ഹവായ്, ജപ്പാന്‍, ജാര്‍വിസ് ദ്വീപ്, ജോണ്‍സ്റ്റണ്‍ അറ്റോള്‍, കിരിബതി, മിഡ്വേ ദ്വീപ്, പാല്‍മിറ ദ്വീപ്, പെറു, സമോവ, സോളമന്‍ ദ്വീപുകള്‍, അന്റാര്‍ട്ടിക്ക, ഓസ്ട്രേലിയ, ചുക്ക്, കൊളംബിയ, കുക്ക് ദ്വീപുകള്‍, എല്‍ സാല്‍വഡോര്‍, ഫിജി, ഗ്വാട്ടിമാല, ഹൗലാന്‍ഡ് ആന്‍ഡ് ബേക്കര്‍ ദ്വീപുകള്‍, ഇന്തോനേഷ്യ, കെര്‍മഡെക് ദ്വീപുകള്‍, കോസ്രേ, മാര്‍ഷല്‍ ദ്വീപുകള്‍, മെക്‌സിക്കോ, നൗറു, ന്യൂ കാലിഡോണിയ, ന്യൂസിലാന്‍ഡ്, നിക്കരാഗ്വ, നിയു, വടക്കന്‍ മരിയാന ദ്വീപുകള്‍, പലാവു, പനാമ, പാപുവ ന്യൂ ഗിനിയ, ഫിലിപ്പീന്‍സ്, പിറ്റ്‌കെയ്ന്‍ ദ്വീപുകള്‍, പോണ്‍പേയ്, തായ്വാന്‍, ടോക്കെലാവ്, ടോംഗ, തുവാലു, വാനുവാട്ടു, വേക്ക് ദ്വീപ്, വാലിസ് ആന്‍ഡ് ഫ്യൂട്ടുന, അമേരിക്കന്‍ സമോവ, യാപ്പ്, ബ്രൂണൈ, ചൈന, ഉത്തര കൊറിയ (ഡിപിആര്‍കെ), മലേഷ്യ, ദക്ഷിണ കൊറിയ (റിപ്പബ്ലിക് ഓഫ് കൊറിയ), വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ക്കാണ് മുന്നറിയിപ്പ്.