ബ്രസീലില്‍ എക്സായി മാറിയ ട്വിറ്റര്‍ നിരോധിച്ചു

New Update
vhvhjbijhik
സാവോ പോളോ: എക്സായി മാറിയ ട്വിറ്ററിന് ബ്രസീലില്‍ നിരോധനം. ഇലോണ്‍ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോം രാജ്യത്തിനി മൊബൈല്‍ ഫോണിലോ കമ്പ്യൂട്ടറിലോ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. നിരോധിച്ച പ്ളാറ്റ്ഫോം വിപിഎന്‍ വഴി ഉപയോഗിക്കുന്നവര്‍ക്ക് ദിവസേന 8,900 ഡോളര്‍ പിഴയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എക്സിന് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള രാജ്യങ്ങളില്‍ ഒന്നാണ് ബ്രസീല്‍.

ബ്രസീലിയന്‍ സുപ്രീം കോടതി ജഡ്ജിയുടെ നിര്‍ദേശം അനുസരിക്കാന്‍ മസ്ക് തയാറാകാത്ത സാഹചര്യത്തിലാണ് നടപടി. വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ അക്കൗണ്ട് മരവിപ്പിക്കാനും രാജ്യത്തേക്ക് പുതിയ നിയമപ്രതിനിധിയെ നിയമിക്കാനുമാണ് സുപ്രീം കോടതി ജസ്ററിസ് അലക്സാണ്ടര്‍ ഡി മോറേസ് ആവശ്യപ്പെട്ടിരുന്നത്. ഈ നിര്‍ദേശവുമായി ബന്ധപ്പെട്ട് ഒരു മാസത്തോളമായി മസ്കും നിയമപീഠവും തമ്മില്‍ കടുത്ത പോര് തുടരുകയായിരുന്നു. നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനായി അനുവദിച്ചിരുന്ന സമയം അതിക്രമിച്ചതോടെ എക്സിലേക്കുള്ള ആക്സസ് സസ്പെന്‍ഡ് ചെയ്യാന്‍ ഇന്‍റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരോട് ബ്രസീലിന്‍റെ ടെലി കമ്യൂണിക്കേഷന്‍സ് റെഗുലേറ്റര്‍ ആവശ്യപ്പെട്ടു.

ഇലോണ് മസ്ക് ബ്രസീലിന്‍റെ പരാമാധികാരത്തോടും പ്രത്യേകിച്ച് നിയമവ്യവസ്ഥയോടും യാതൊരു വിധത്തിലുള്ള ബഹുമാനവും പുലര്‍ത്തുന്നില്ലെന്ന് തന്‍റെ തീരുമാനം വ്യക്തമാക്കിക്കൊണ്ട് സുപ്രീം കോടതി ജസ്ററിസ് എഴുതി.
Advertisment
Advertisment