New Update
/sathyam/media/media_files/f5RRnSSNmL21aXFcPSMb.jpg)
ഷാർജ: നാട്ടിൽ എത്തിയിട്ടുള്ള മുഴുവൻ ഇൻകാസ് പ്രവർത്തകരും വയനാട്ടിൽ തുല്യതയില്ലാത്ത ഭീകര പ്രകൃതി ദുരന്തത്തിൽ സ്തംഭിച്ചു നില്ക്കുന്ന എല്ലാം നഷ്ടപ്പെട്ട ജനങ്ങൾക്ക് ആശ്വാസമെത്തിക്കാനും സഹായിക്കാനും മുന്നിട്ടിറങ്ങണമെന്ന് ഇൻകാസ് യുഎഇ ജനറൽ സെക്രട്ടറി കെ സി അബൂബക്കർ ആവശ്യപ്പെട്ടു.
Advertisment
സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിലെത്. നിരവധി പേർ മരണപ്പെട്ടു. നൂറുകണക്കിന് ആളുകളെ കാണാനില്ല. കിടപ്പാടം ഇല്ലാതായി. എല്ലാ തകർന്നു നശിച്ചു പോയി. ഹൃദയം പൊട്ടുന്ന വേദനയോടെ അനുശോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസലോകത്ത് നിന്നു കഴിയാവുന്ന സഹായം എത്തിക്കാൻ ഇൻകാസ് ശ്രമിക്കുമെന്നും അതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി വെച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.