വയനാട്ടിലെ ദുരിതബാധിതർക്ക് കാരുണ്യ സ്പർശവുമായി ചിറ്റാർ പ്രവാസി അസോസിയേഷൻ

New Update
wayanad help fund

കെയർ പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. മനു കുളത്തുങ്കൽ ഒരു ലക്ഷം രൂപയുടെ ചെക്ക് പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ ഐ.എ.എസ്ന് കൈമാറുന്നു.

ഷാർജ: വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി കെയർ ചിറ്റാർ പ്രവാസി അസോസിയേഷൻ. അടിയന്തര സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകി. കെയർ പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. മനു കുളത്തുങ്കൽ ഒരു ലക്ഷം രൂപയുടെ ചെക്ക് പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ ഐ.എ.എസ്ന് കൈമാറി.

Advertisment

യുഎഇയിലെ ചിറ്റാർകാരുടെ കൂട്ടായ്മയാണ് കെയർ ചിറ്റാർ പ്രവാസി അസോസിയേഷൻ. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മാനേജിംഗ് കമ്മിറ്റി അനുശോചിച്ചു. പ്രസിഡൻറ് നോബിൾ കരോട്ടുപാറ, നൗഷാദ് ഹനീഫ, രതീഷ് കൊച്ചുവീട്ടിൽ, ഷാജി കൂത്താടിപറമ്പിൽ, ഡേവിഡ് സി ജോർജ് അനീഷ് ഹസ്സൻബാവ, ജോജി തോമസ് അനു സോജു, ജോൺലി എന്നിവർ പ്രസംഗിച്ചു. വയനാട്ടിലെ പ്രകൃതിക്ഷോഭത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.

Advertisment