നിറപ്പകിട്ടാർന്ന പരിപാടികളോടെ സ്രോതസ്സ് വാർഷിക കുടുംബ സംഗമം അജ്മാൻ കൾച്ചറൽ സെൻററിൽ നടത്തി

പൊതുസമ്മേളനം സ്രോതസ്സ് പ്രസിഡൻറ്  ഡേവിഡ് വർഗീസിന്റെ അധ്യക്ഷതയിൽ എൻ ടി വി ചെയർമാൻ മാത്തുക്കുട്ടി കടോൺ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജയൻ തോമസ് യോഗത്തിന് സ്വാഗത ആശംസിച്ചു.

New Update
kudumba sangamam ajman

ഷാർജ: സ്രോതസിന്റെ വാർഷിക കുടുംബസംഗമം "സ്പർശം- 2024" അജ്മാൻ കൾച്ചറൽ സെൻററിൽ വച്ച് നടന്നു. നിറപ്പകിട്ടാർന്ന പരിപാടികളോടെയാണ് വാർഷിക കുടുംബ സംഗമം നടന്നത്. 

Advertisment

അത്തപ്പൂക്കളം മത്സരം, പായസം മത്സരം സ്രോതസ് കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികൾ എന്നിവ വാർഷികത്തോടനുബന്ധിച്ച് നടന്നു.

പൊതുസമ്മേളനം സ്രോതസ്സ് പ്രസിഡൻറ്  ഡേവിഡ് വർഗീസിന്റെ അധ്യക്ഷതയിൽ എൻ ടി വി ചെയർമാൻ മാത്തുക്കുട്ടി കടോൺ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജയൻ തോമസ് യോഗത്തിന് സ്വാഗത ആശംസിച്ചു.

ടെലി ഫെയിം കോമഡി താരം ഉല്ലാസ് പന്തളം, വൈസ് പ്രസിഡൻറ് ഐപ്പ് ജോർജ്, ട്രഷറർ മനോജ് മാത്യു, വനിതാ കോഡിനേറ്റർ റേച്ചൽ ജോർജ്, ജനറൽ കൺവീനർ സുനിൽ മാത്യു എന്നിവർ പ്രസംഗിച്ചു.

തുടർന്ന് സ്പെഷ്യൽ അച്ചീവ്മെൻറ് അവാർഡ് നേടിയ ജോൺ മത്തായി, പി.എം ജോസ്, ഡോ. മനു വർഗീസ്, ഡോ. ജെറി ജയ്സൺ, ഡോ. അനീഷ് ബി സക്കറിയ, പരിപാടിയുടെ മുഖ്യ പ്രചാരകൻ കോശി കുഞ്ഞ് എന്നിവരെ യോഗം ആദരിച്ചു.

കഴിഞ്ഞ അധ്യയന വർഷം പത്തിലും, പന്ത്രണ്ടാം ക്ലാസിലും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചു. തുടർന്ന് പന്തളം ഉല്ലാസിന്റെ കോമഡി സ്കിറ്റും, സിനിമ പിന്നണി ഗായകൻ അതുൽ മറുകരയുടെ ബാന്റും അരങ്ങേറി.

Advertisment