Advertisment

വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൺ വിമെൻസ് ഫോറം ഓണാഘോഷം സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update
world malayalee council onam

ഷാര്‍ജ: ആഘോഷങ്ങൾക്കുപോലും വേറിട്ട കാഴ്ചപ്പാടുകളും പുതുമയും കൊണ്ടുവരാൻ എന്നും  ശ്രമിക്കുന്ന വേൾഡ് മലയാളി കൗൺസിൽ, മിഡിൽ  ഈസ്റ്റ് റീജിയൺ വിമൻസ് ഫോറം  ഈ വർഷത്തെ ഓണാഘോഷത്തിലും അത് തുടർന്നു. 

Advertisment

എച്ച്കെ റീഹാബിലിറ്റേഷൻ സെന്ററുമായി ചേർന്ന് മലയാളത്തനിമ ഒട്ടും കൈവിടാതെ  ജന്മനാടിൻറെ തനതു ഓണാഘോഷങ്ങളുമായി ഒത്തുചേരലിൻറെ സന്തോഷം, പങ്കുചേർന്ന എല്ലാവരിലും എത്തിച്ചു കൊണ്ട്, സെപ്റ്റംബർ 13 ന് വിപുലമായി ഓണം ആഘോഷിച്ചു.

എച്ച്കെ റീഹാബിലിറ്റേഷൻ സെന്ററിലെ കുട്ടികളുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിന് മിഡിൽ ഈസ്റ്റ് റീജിയൺ വിമൻസ് ഫോറം പ്രസിഡണ്ട് റാണി ലിജേഷ് അധ്യക്ഷത വഹിച്ചു. 

അദ്ധ്യക്ഷ പ്രസംഗത്തിന് ശേഷം സന്തോഷ് കേട്ടത്തു (മിഡില്‍  ഈസ്റ്റ് റീജിയൻ ചെയര്‍മാന്‍), വിനേഷ് മോഹൻ (മിഡില്‍ ഈസ്റ്റ് റീജിയൻ പ്രസിഡന്റ്), ചാൾസ് പോൾ (ഗ്ലോബല്‍ വിപി ഒര്‍ഗനൈസേഷന്‍), മോഹൻ നായർ (ഗ്ലോബല്‍ അഡ്വൈസറി ബോര്‍ഡ് മെമ്പര്‍) എന്നിവർ  ആശംസകളർപ്പിച്ചു സംസാരിച്ചു. 

ഡോ. താഹിറ കല്ലുമുറിക്കൽ (അലെയ്ന്‍ വിമന്‍സ് ഫോറം ട്രഷറര്‍) എംസി ആയ ചടങ്ങിന് എച്ച്കെ റീഹാബിലിറ്റേഷൻ സെന്ററിനെ പ്രതിനിധീകരിച്ച് ഹരീഷ് കണ്ണൻ സ്വാഗതം ആശംസിച്ചു. 

എച്ച്കെ റീഹാബിലിറ്റേഷൻ സെന്ററിലെ സ്റ്റാഫുകളെ വർഗീസ് പനക്കൽ (ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍), ഷാഹുൽ ഹമീദ് (വൈസ് പ്രസിഡന്‍റ് - ഐസി മിഡില്‍ ഈസ്റ്റ്), എസ്ഥർ ഐസക് (ചെയര്‍പേഴ്സണ്‍, ഗ്ലോബല്‍ വിമന്‍സ് ഫോറം), ജാനറ്റ് വർഗീസ്‌ (ഗ്ലോബല്‍ അഡ്വൈസറി ബോര്‍ഡ് മെമ്പര്‍, അലെയ്ന്‍ പ്രൊവിന്‍സ് പ്രസിഡന്‍റ്), രാജീവ് കുമാർ (മിഡില്‍ ഈസ്റ്റ് സെക്രട്ടറി), ജൂഡിൻ ഫെർണാണ്ടസ് (മിഡില്‍ ഈസ്റ്റ് റീജ്യണ്‍ ട്രഷറര്‍), സകീർ ഹുസ്സൈൻ (ബിസിനസ് ഫോറം ചെയര്‍മാന്‍), നസീല ഹുസൈൻ (മിഡില്‍ ഈസ്റ്റ് ജോയിന്‍റ് സെക്രട്ടറി) എന്നിവർ ചേർന്ന് ആദരിക്കുകയുണ്ടായി.  

കൂടാതെ സെന്ററിനായി കരുതിയിരുന്ന വിവിധ സമ്മാനങ്ങളും അവിടെ വിതരണം ചെയ്തു. ജീവിതത്തിൽ നേരിട്ട ഒരു വലിയ പ്രതിസന്ധിക്കിടയിലും തളരാതെ മുന്നോട്ട് പോവുകയും, കരകയറിയപ്പോൾ തങ്ങൾക്കു നേടാനായത് മറ്റുള്ളവർക്കും ലഭ്യമാക്കണം  എന്ന ഉദ്ദേശ്യം മാത്രം മുന്നിൽ കണ്ടു ഹരീഷ്, സൗമ്യ ദമ്പതികൾ പടുത്തുയർത്തിയ എച്ച്കെ റീഹാബിലിറ്റേഷൻ സെന്റർ, ഇന്ന് അനേകം കുട്ടികൾക്കായുള്ള ഒരു ആശാകേന്ദ്രമായി മാറിയിരിക്കുന്നു. 

തങ്ങളുടെ മകൾ തനൂഷയുടെ പോരാട്ടത്തിന്റെ പ്രചോദനം, നിരവധി കുട്ടികൾക്ക് അവരുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ പ്രേരണയായി നിൽക്കുന്നു.

തനൂഷയുടെ ജീവിതയാത്രയെക്കുറിച്ച് മിലാന അജിത് (സെക്രട്ടറി, മിഡില്‍ ഈസ്റ്റ് റീജ്യണ്‍ വിമന്‍സ് ഫോറം) സദസ്സിനായി വിവരിച്ചപ്പോൾ, ആ നേട്ടത്തിന് ആദരസൂചകമായി കവിത മോഹൻ, അനിത സന്തോഷ്, രശ്മി വിനീഷ്, ആനി ജൂഡിൻ എന്നിവർ ചേർന്ന് തനൂഷയെ ആദരിക്കുകയുണ്ടായി. 

കുട്ടികൾക്കായി ടിസ്സി ജോൺ (ദുബായ് വിമന്‍സ് ഫോറം സെക്രട്ടറി), ബിന്ദു ബാബു (അജമാന്‍ വിമന്‍സ് ഫോറം പ്രസിഡന്‍റ്) നേതൃത്വം കൊടുത്തു ഒരുക്കിയ പൂക്കളം,  ഒപ്പം കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും ചടങ്ങിന് മോടി കൂട്ടാൻ സഹായകമായി. പരിപാടിക്ക് എച്ച്കെ റീഹാബിലിറ്റേഷൻ സെന്റർ പ്രതിനിധി നന്ദി പ്രകാശിപ്പിച്ചു.

Advertisment