അബുദാബി: അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർട്ട് യുഎഇ യുടെ പതിനാറാം സീസൺ ആർട്ട് കലണ്ടർ പുറത്തിറക്കി. ഒക്ടോബർ ഒന്നിന് 171 -ാമത് എക്സിബിഷൻ ദുബായ് ജുമേയറയിലെ ഗാലറിയിൽ വെച്ച് നടക്കുന്നു. പ്രമുഖ ചൈനീസ് ആർട്ടിസ്റ്റായ ജെന്നിഫർ വോങിന്റെ തിരഞ്ഞെടുത്ത പതിനഞ്ചോളം പെയിന്റിങ്ങുകളാണ് പ്രദർശിപ്പിക്കുന്നത്.
ദുബായ് ടുറിസം എക്കണോമി എക്സികുട്ടീവ് ഡയറക്ടർ ഷെയ്‌ഖ് അൽ മുത്തവ ഉത്‌ഘാടനം നിർവഹിക്കുന്ന എക്‌സിബിഷനിൽ ചൈന യുഎഇ ചേംബർ ഓഫ് കൊമേഴ്‌സ് അധ്യക്ഷൻ സാങ് വു മുഖ്യാതിഥി ആയിരിക്കും.
ഒക്ടോബർ പതിനഞ്ച് മുതൽ മുപ്പത് വരെ ദുബായ് ലാൻഡ് ഡിപ്പാർട്മെന്റിൽ വെച്ച് പ്രമുഖ ഇമറാത്തി കലാകാരനായ അബ്ദുൽ റൗഫ് അൽ ഖൽഫാന്റെ സക്സസ് ദുബായ് ചിത്രങ്ങളുടെ പ്രദർശനം ദുബായ് ലാന്റ് ഡിപ്പാർട്ട്മെന്റ് സിഇഒ മജീദ് സഗർ അൽ മറി ഉത്‌ഘാടനം ചെയുന്നു.
ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് അഡ്മിൻ ഫാത്തിമ അൽ ഷംസി, ലീഗൽ ഡിപ്പാർട്ടമെന്റ് ഡയറക്ടർ നാസർ സുലൈമാൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
നവംബർ അഞ്ചു മുതൽ 20 വരെ ഷെയ്ഖ് സായിദ് റോഡിലെ വീൽ ഓഫ് ഫൈതിൽ വെച്ച് ഒമാനി ആർട്ടിസ്റ്റായ സഫിയ അൽ ശൈബാനിയുടെ അറബിക് കാലിഗ്രഫി ആര്ട്ട് എക്സിബിഷൻ നടക്കുന്നു.
ഷെയ്ഖ് ഒമർ ബിൻ സായിദ് അൽ നഹ്യാൻ പ്രൈവറ്റ് ഓഫീസ് സിഇഒ അംന അൽ ദാഹിരി ഉത്‌ഘാടനം ചെയുന്ന എക്‌സിബിഷനിൽ വീൽ ഓഫ് ഫൈത് ഡയറക്ടറായ അലക്സ് മുഖ്യാതിഥി ആയിരിക്കും.
നവംബർ 25 മുതൽ ഡിസംബർ 10 വരെ അബുദാബി എമിരേറ്റ്സ് പാലസിൽ വെച്ച് ലോകത്തിലെ ആദ്യത്തെ അറബ് ഇമറാത്തി വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ സുവാദ് അൽ സുവൈദിയുടെ അവാർഡ് ചിത്രങ്ങളുടെ പ്രദർശനം ഷെയ്ഖ് ദിയാബ് ബിൻ ഖലീഫ അൽ നഹ്യാൻ ഉത്‌ഘാടനം ചെയുന്നു.
എമിറാത്തി വുമൺ എന്റർപ്രെണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഷെഫീഖ അൽ അമീരി മുഖ്യാതിഥി ആയിരിക്കും. വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയോടുള്ള അഭിനിവേശത്തിൽ നിന്നാണ് സുവാദ് അൽ സുവൈദി ഈ യാത്ര ആരംഭിക്കുന്നത്.
വന്യജീവി ഫോട്ടോഗ്രാഫി മനസ്സുകളെ ആകർഷിക്കുന്നു. ഇത് വെല്ലുവിളികൾ അവതരിപ്പിക്കുന്നു - പെരുമാറ്റം മുൻകൂട്ടി കാണുകയും ബന്ധങ്ങളെ ചോദ്യം ചെയ്യുകയും ചെയ്യുമ്പോൾ വന്യജീവികളെ കണ്ടെത്തുന്നതും സമീപിക്കുന്നതും.
ഡിസംബർ 20 മുതൽ ജനുവരി അഞ്ചുവരെ ക്രിസ്തുമസ് ന്യു ഇയർ ആഘോഷങ്ങളോടനുബന്ധിച്ചുള്ള സ്കൾപ്ചർ എക്സിബിഷൻ ദുബായ് ട്രംപ് ഗോൾഫ് ക്ലബ്ബിൽ വെച്ച് നടത്തുന്നു.
ലോകപ്രശസ്ത ഇറ്റാലിയൻ ആർകിടെക്ട് കമ്പനിയായ മെർക്യൂരിയോ യുടെ ഫൗണ്ടർ മാസ്സിമോ യുടെ കരവിരുതിൽ ഒരുക്കിയ ശില്പങ്ങളാണ് പ്രദർശിപ്പിക്കുന്നത് .
റാസൽഖൈമ രാജകുടുംബാംഗം ഷെയ്ഖ് സാലെം അൽ ഖാസിമി ഉത്‌ഘാടനം ചെയുന്ന പ്രദർശനത്തിൽ ഇറ്റാലിയൻ അംബാസിഡർ മുഖ്യാതിഥി ആയിരിക്കും .
2025 ജനുവരി 15 മുതൽ ഫെബ്രുവരി 5 വരെ ചൈനീസ് പുതുവർഷാരംഭത്തോടനുബന്ധിച്ചുള്ള എക്‌സിബിഷനിൽ ചൈനീസ് ആർട്ട് ഗ്രൂപ്പ് പങ്കെടുക്കുന്നു.
പതിനഞ്ചോളം വരുന്ന ആർട്ടിസ്റ്റുകളുടെ പ്രദർശനം ജുമേയ്‌റ ആർട്ട് ഗാലറിയിൽ വെച്ച് ദുബായ് ആർട്ട് & കൾച്ചർ ഡയറക്ടർ റാഫിയാ സുൽത്താൻ അൽ സുവൈദി ഉത്‌ഘാടനം ചെയുന്നു.
പ്രമുഖ ചൈനീസ് ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പായ സിഐസിസി യുടെ മിഡിൽ ഈസ്റ്റ് ഡയറക്ടർ ചുവാൻ സാങ് , ചൈന സെൻട്രൽ ടെലിവിഷൻ മേധാവി സാങ് യു എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.
ഫെബ്രുവരി 15 മുതൽ 25 വരെ ഷെയ്ഖ് സായിദ് റോഡിലെ വീൽ ഓഫ് ഫൈത്തിൽ വെച്ച് നടക്കുന്ന എകിസിബിഷനിൽ ഉക്രൈൻ ആർട്ടിസ്റ്റ് ഡിമിട്രോ യുടെ പെയിന്റിങ്ങുകൾ പ്രദർശിപ്പിക്കുന്നു.
ഷാർജ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി മുൻ മേധാവി മർവാൻ അൽ സർക്കൽ ഉദഘാടനം ചെയുന്ന പ്രദർശനത്തിൽ ഉക്രൈൻ അംബാസിഡർ മുഖ്യാതിഥി ആയിരിക്കും.
ദുബായ് ആർട്ട് സീസന്റെ ഭാഗമായി മാർച്ച് 5 മുതൽ 10 വരെ ദുബായ് ആർട്ട് എക്സിബിഷൻ ബുർജ് ഖലീഫയിൽ വെച്ച് നടത്തുന്നു. അമ്പതോളം രാജ്യങ്ങളിലെ കലാകാരൻമാർ പങ്കെടുക്കുന്ന പ്രദർശനത്തിൽ അഞ്ഞൂറോളം ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നു.
ഷെയ്ഖ് മർവാൻ അൽ മക്തൂം ഉദഘാടനം ചെയുന്ന പ്രദർശനത്തിൽ ദുബായ് ലാൻഡ് ഡിപ്പാർട്മെന്റ് സിഇഒ മജീദ് അൽ മറി, ദുബായ് എക്കൊണോമി ടൂറിസം എക്സിക്യൂട്ടീവ് ഡയറക്ടർ ഷെയ്‌ഖ അൽ മുത്തവ, അംന അൽ ദാഹിരി എന്നിവർ മുഖ്യാഥിതികൾ ആയിരിക്കും.
തുടർന്ന് അറബ് ആർട്ട് അവാർഡ്‌സ് അർമാനി പവലിയനിൽ വെച്ച് നടത്തുമെന്ന് ആർട്ട് യുഎഇ സ്ഥാപകൻ സത്താർ അൽ കരൻ, ആർട്ട് യുഎഇ യൂത്ത് സ്ഥാപക സായ ഫതൂം എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.