ഷാര്‍ജ: ഷാര്‍ജ രാജ്യാന്തര പുസ്തക മേള (എസ്‌ഐബിഎഫ്)യുടെ 42 -ാം പതിപ്പ് നവംബര്‍ 6 മുതല്‍ 17 വരെ നടക്കും. ''ഇറ്റ് സ്റ്റാര്‍ട്ട് വിത്ത് എ ബുക്ക്'' എന്ന തീമിലായിരിക്കും മേള നടക്കുക.
പങ്കാളിത്ത രാജ്യങ്ങളുടെ എണ്ണത്തില്‍ ഇത്തവണ റെക്കോഡ് പിറക്കും. 1981ല്‍ മേള ആദ്യമായി തുടക്കം കുറിച്ചതുമുതല്‍ ഇതുവരെ പങ്കെടുത്തതില്‍ വച്ച് ഏറ്റവും കൂടുതല്‍ പങ്കാളിത്തം ഇക്കുറിയാവും ഉണ്ടാവുക.
ഇന്ത്യ ഉള്‍പ്പടെ 112 രാജ്യങ്ങളില്‍ നിന്നു 2500ല്‍ പരം പ്രസാധകര്‍ ഈ മേളയില്‍ പങ്കെടുക്കുന്നു. മുന്‍വര്‍ഷം 108 രാജ്യങ്ങളില്‍ നിന്ന് 2,033 പ്രസാധകരാാണു മേളയില്‍ പങ്കെടുത്തത്. രാജ്യാന്തര തലത്തില്‍ തന്നെ ഷാര്‍ജ പുസ്തമേള ശ്രദ്ധയാര്‍ഷിക്കുന്നതിനു തെളിവാണ് ഓരോ വർഷവും പങ്കാളിത്തത്തില്‍ ഉണ്ടായിരിക്കുന്ന വര്‍ധനവ്.
ലോകമെങ്ങുമുള്ള നാനൂറോളം എഴുത്തുകാരും മേളയുടെ ഭാഗമാകുന്നുണ്ട്. യു.എ.ഇയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ എഴുത്തുകാര്‍ പങ്കെടുക്കുന്നത്. യു.എ.ഇ. 234, ഈജിപത് 172, ലബനോന്‍ 88, സിറിയ 56, യു.കെ. 81 എന്നിങ്ങനെയാണു പങ്കെടുക്കടുന്ന ഗ്രന്ഥകാരന്മാരുടെ നിര.
/sathyam/media/media_files/rA1cVZQIJlY2K7TEgEq9.jpg)
ഇന്ത്യയില്‍ നിന്നു 52 പ്രസാധകരാണു മേളയില്‍ പങ്കെടുക്കുന്നത്. ഈ വര്‍ഷത്തെ അഥിതി രാജ്യം മൊറോക്കോയാണ്. 134 അഥിതികള്‍ പുസ്തകമേളയില്‍ പങ്കെടുക്കും. ഇതില്‍ 45 പേര്‍ അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. 500ഓളം കള്‍ച്ചറല്‍ ഫെ്‌സ്റ്റുകളും മേയുടെ ഭാഗമായി അരങ്ങേറും.
ഇന്ത്യയില്‍ നിന്നും സാംസ്‌കാരിക സിനിമാ രംഗത്തെ പ്രമുഖരും ഷാര്‍ജാ പുസ്തകമേളയുടെ ഭാഗമാകും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ ഉള്‍പ്പടെ രാഷ്ട്രീയ രംഗത്തെ പ്രമുഖരും മേളയുടെ ഭാഗമായിട്ടുണ്ട്.