യു എ ഇ ഗാസയിൽ ഭക്ഷണം ആകാശമാർഗം എത്തിക്കും; വിതരണത്തിനു ഇസ്രയേൽ പകൽ വെടിനിർത്തുന്നു

New Update
Gfgvfg

ഗാസയിലെ മാനുഷിക അവസ്ഥ മുൻപുണ്ടാവാത്ത വിധം ഗുരുതരമായെന്നു ചൂണ്ടിക്കാട്ടി, അവിടേക്കു ഭക്ഷണം വിമാനങ്ങളിൽ നിന്നു വീണ്ടും ഇറക്കി കൊടുക്കുമെന്ന് യു എ ഇ പ്രഖ്യാപിച്ചു.

Advertisment

സംഘർഷ മേഖലകളിൽ പ്രവേശിക്കാറില്ലാത്ത രാജ്യം ഈ നീക്കത്തിനു തയാറാവുന്നത് ഗാസയിലെ അവസ്ഥ എത്ര ദയനീയമാണെന്നതിന്റെ തെളിവാണ്. ഇസ്രയേലുമായി നല്ല ബന്ധങ്ങളുള്ള യു എ ഇ പലസ്തീൻ ജനതയുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങളിൽ എന്നും മുന്നിൽ ഉണ്ടാവുമെന്നു ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.

"ഞങ്ങൾ സഹായം എത്തിക്കും: ഭൂമിയിലൂടെയോ ആകാശത്തു കൂടിയോ കടലിലൂടെയോ."

ഗാസയിലേക്കു യു എ ഇ മെഡിക്കൽ സഹായവും അയക്കുന്നുണ്ട്. പ്രതിസന്ധി രൂക്ഷമായപ്പോൾ സഹായം എത്തിക്കാൻ മുന്നിട്ടിറങ്ങിയ ആദ്യത്തെ രാജ്യം ആയിരുന്നു ഇത്. 'നന്മയുടെ പക്ഷികൾ' എന്ന പരിപാടി പ്രകാരമാണ് വിമാനങ്ങളിൽ സഹായം എത്തിക്കുന്നത്.  

അന്താരാഷ്ട്ര സമ്മർദം മുറുകിയതോടെ ഇസ്രയേൽ ശനിയാഴ്ച്ച രാത്രി വീണ്ടും ഗാസയിലെ പട്ടിണി കുറയ്ക്കാൻ നടപടി ആരംഭിച്ചെന്നും റിപ്പോർട്ടുണ്ട്. ഇസ്രയേലി വ്യോമസേനയും അതിനു രംഗത്തുണ്ട്.

എന്നാൽ ഗാസയിൽ പട്ടിണി മരണങ്ങൾ ഉണ്ടായെന്ന റിപ്പോർട്ട് ഇസ്രയേൽ നിഷേധിക്കുന്നു. ഞായറാഴ്ച്ച ആറു പട്ടിണി മരണങ്ങൾ കൂടി യു എൻ ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മാനുഷിക സഹായം വിതരണം ചെയ്യാൻ രാവിലെ 10 മുതൽ രാത്രി 8 വരെ ഇസ്രയേൽ വെടി നിർത്തിയിട്ടുണ്ട്. എന്നാൽ 43 പേരെക്കൂടി അവർ കൊലപ്പെടുത്തിയെന്നു ഗാസ ആരോഗ്യ വകുപ്പ് ഞായറാഴ്ച്ച രാവിലെ പറഞ്ഞു. അതിൽ 29 പേർ ഭക്ഷണത്തിനു ക്യൂവിൽ നിന്നവരാണ്.

മാനുഷിക സഹായം തടയുന്നതിനെതിരെ ലോകം ശബ്ദം ഉയർത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഏറ്റവും സമ്മർദം ഉണ്ടായത് യൂറോപ്പിൽ നിന്നാണ്.

Advertisment