സ്റ്റോക്ക് ഓൺ ട്രെന്റ്: മിഡ്‌ലാൻഡ്‌സ് മലയാളി ഒരുക്കുന്ന ഓണാഘോഷം നാളെ ഒക്ടോബർ 6 ഞായറാഴ്ച സ്റ്റോക്ക് ഓൺ ട്രെന്റിൽ.
രാവിലെ 10ന് ആരംഭിക്കുന്ന പരിപാടികൾ വൈകുന്നേരം എട്ടു മണിവരെ തുടരുന്നു. നമ്മുടെ നാടിന്റെ കലാരൂപമായ തെയ്യം ആദ്യമായി സ്റ്റോക്ക് ഓൺ ട്രെൻന്‍റിൽ എത്തുന്നു. ഒപ്പം യുകെ മലയാളികളുടെ സുപരിചിതനായ പ്ലേബാക്ക് സിംഗർ അഭിജിത് യോഗി ഒരു പിടി കിടിലൻ പാട്ടുമായി ഓണം പൊലിപ്പിക്കാൻ എത്തും.
/sathyam/media/media_files/VQd7cXYvwN8MXpYIvafB.jpg)
മാവേലിയെ വരവേൽക്കാൻ എത്തുന്നത് യുകെ മലയാളികളുടെ മനസ്സിൽ ഏറ്റവും ആവേശം പകർന്ന വാദ്യ ലിവർപൂൾ അവതരിപ്പിക്കുന്ന ശിങ്കാരിമേളം എത്തുമ്പോൾ അതിനൊപ്പം ആദ്യമായി കുട്ടിശങ്കരൻ എന്ന ആനയും വരുന്നു.
ഈ ഓണം തൃസിപ്പിക്കുന്ന ഓണം ആയി മാറ്റാൻ യുകെ യൂറോപ് നബർ വൺ ഡിജെ ആബ്സ് കൂടെ എത്തുന്നു. കൂടാതെ നിരവധി കലാപരിപാടികളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
ഇനിയും നാമമാത്ര ടിക്കറ്റുകളാണ് അവശേഷിക്കുന്നത്. കൂടുതൽ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപ്പെടുക: 07723135112 / 07577834404.