ബ്രിസ്റ്റോൾ മലയാളി അസോസിയേഷൻ്റെ ഈസ്റ്റർ - വിഷു - ഈദ് ആഘോഷം 'ഉത്സവമേളം' ഏപ്രിൽ 27ന്;  പ്രധാന ഇനമായ സൗന്ദര്യ മത്സര വിജയികളെ കാത്തിരിക്കുന്നത് 3000 പൗണ്ടിന്റെ സമ്മാനങ്ങൾ

New Update
WATS

ബ്രിസ്റ്റോൾ: യുകെ, സൗത്ത് വെസ്റ്റ് മേഖലയിലെ ഏറ്റവും വലിയ മലയാളി സമൂഹ കൂട്ടായ്മയായ ബ്രിസ്റ്റൽ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഈസ്റ്റർ -  വിഷു - ഈദ്  ആഘോഷ പരിപാടികൾ ഏപ്രിൽ മാസം 27ന് സംഘടിപ്പിക്കും.
'ഉത്സവമേളം' എന്ന പേരിൽ  ട്രിനിറ്റി അക്കാദമിയിൽ വച്ചാണ് പരിപാടി നടത്തുന്നത്.

Advertisment

WATSAPP

ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുന്ദരിയെ കണ്ടെത്തുവാനുള്ള MARQUITA 2025 എന്ന സൗന്ദര്യ മത്സരമാണ് ഉത്സവമേളത്തിലെ പ്രധാന ആകർഷണം. MARQUITA 2025 ആയി തിരഞ്ഞെടുക്കപ്പെടുന്ന വിജയിക്ക് £1500 ക്യാഷ് പ്രൈസും സൗന്ദര്യ റാണി പട്ടവും സമ്മാനമായി നല്കും. കൂടാതെ രണ്ടും, മൂന്നും സ്ഥാനത്തിന് അർഹരാകുന്നവർക്ക് യഥാക്രമം £1000 പൗണ്ട്, £500 പൗണ്ട് ക്യാഷ് പ്രൈസും പ്രശസ്തിപത്രവും നൽകും. 

WATSAP

യു കെയിൽ നടത്തപെട്ടിട്ടുള്ള മലയാളി സൗന്ദര്യ മത്സരങ്ങളിൽവെച്ച് ഏറ്റവും മികച്ച  മത്സരമായി MARQUITA 2025  സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് സംഘാടകസമിതി.

WATSAPP

MARQUITA 2025 മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള മത്സരാർത്ഥികൾ, ബ്രിസ്റ്റോൾ മലയാളി അസോസിയേഷൻ വെബ്സൈറ്റ് ആയ www.bma-bristol.uk എന്ന പോർട്ടൽ മുഖേന രജിസ്ട്രേഷൻ പൂർത്തിയാക്കണം.

പരിപാടിയുടെ കൂടുതൽ വിശദാംശങ്ങൾക്ക് ബന്ധപ്പെടുക:

വൈസ് പ്രസിഡന്റ്‌ 
ലിജോ ജോഷ്വ: +44 7741976792

Advertisment