കുവൈറ്റ് തീരത്ത് ടാങ്കർ കപ്പലിൽ വൻ സ്ഫോടനം; കടലിൽ എണ്ണച്ചോർച്ചയെന്ന് യു കെ ഏജൻസി

സ്‌ഫോടനത്തിന് തൊട്ടുപിന്നാലെ ഒരു ചെറിയ ബോട്ട് കപ്പലിന്റെ പരിസരത്തുനിന്നും വേഗത്തില്‍ അകന്നുപോകുന്നത് കണ്ടതായും ക്യാപ്റ്റന്‍ മൊഴി നല്‍കിയിട്ടുണ്ട്.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Untitled

കുവൈറ്റ്: കുവൈറ്റ് സമുദ്രാതിര്‍ത്തിയില്‍ നങ്കൂരമിട്ടിരുന്ന എണ്ണക്കപ്പലില്‍ (ടാങ്കര്‍) വന്‍ സ്‌ഫോടനം നടന്നതായും ഇതിനെത്തുടര്‍ന്ന് കടലില്‍ എണ്ണച്ചോര്‍ച്ച ഉണ്ടായതായും ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി ഏജന്‍സിയായ യു കെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് അറിയിച്ചു. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നത്.

Advertisment

കുവൈറ്റിലെ മുബാറക് അല്‍ കബീര്‍ മേഖലയ്ക്ക് സമീപം നങ്കൂരമിട്ടിരുന്ന ടാങ്കറിന്റെ ഇടതുഭാഗത്ത് വലിയ സ്‌ഫോടനം ഉണ്ടായതായി കപ്പലിലെ ക്യാപ്റ്റന്‍ റിപ്പോര്‍ട്ട് ചെയ്തു.


സ്‌ഫോടനത്തിന് തൊട്ടുപിന്നാലെ ഒരു ചെറിയ ബോട്ട് കപ്പലിന്റെ പരിസരത്തുനിന്നും വേഗത്തില്‍ അകന്നുപോകുന്നത് കണ്ടതായും ക്യാപ്റ്റന്‍ മൊഴി നല്‍കിയിട്ടുണ്ട്.

കപ്പലിന്റെ ചരക്ക് ടാങ്കിന് കേടുപാടുകള്‍ സംഭവിച്ചതിനെത്തുടര്‍ന്ന് സമുദ്രത്തിലേക്ക് എണ്ണ ഒഴുകുകയാണ്. ഇത് പരിസ്ഥിതിക്ക് ഗുരുതരമായ ആഘാതം സൃഷ്ടിച്ചേക്കാം.

കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഈ വാര്‍ത്ത നിഷേധിച്ചിരുന്നു.

Advertisment