യുകെ: യുകെയില്‍ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തവെ ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ട യുവാവ് പിടിയില്‍. ഇന്ത്യയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഒരു വാണിജ്യ വിമാനത്തില്‍ കയറുന്നതിന് മുമ്പ് യുവാവ് രക്ഷപ്പെട്ടുവെന്ന് യുകെ ആസ്ഥാനമായുള്ള ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാണ്. അതില്‍ യുവാവ് ഹീത്രോ ടാര്‍മാക്കിലൂടെ ഓടുന്നത് കാണാം. അദ്ദേഹത്തെ ഏതാനും വിമാനത്താവള ജീവനക്കാര്‍ പിന്തുടരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒടുവില്‍ അയാളെ പിടികൂടിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്. യുവാവിനെ പിടികൂടി വിമാനത്തില്‍ തിരികെ കയറ്റി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.