കൈവ്: യുദ്ധക്കെടുതി നേരിടുന്ന ഉക്രെയ്നില്‍ സ്റ്റാര്‍ലിങ്ക് സ്ഥാപിച്ച ടെര്‍മിനല്‍ അടച്ചുപൂട്ടിയെന്ന അവകാശവാദങ്ങള്‍ കോടീശ്വരനും ടെസ്ല ഉടമയുമായ എലോണ്‍ മസ്‌ക് നിഷേധിച്ചു .
ഉക്രെയ്നിന്റെ നയത്തോട് എത്ര വിയോജിപ്പുണ്ടെങ്കിലും സ്റ്റാര്‍ലിങ്ക് ഒരിക്കലും ഉക്രെയ്നിലെ ടെര്‍മിനലുകള്‍ അടച്ചുപൂട്ടില്ലെന്ന് മസ്‌ക് പറഞ്ഞു.
വളരെ വ്യക്തമായി പറഞ്ഞാല്‍, ഉക്രെയ്നിന്റെ നയത്തോട് ഞാന്‍ എത്ര വിയോജിച്ചാലും, സ്റ്റാര്‍ലിങ്ക് ഒരിക്കലും അതിന്റെ ടെര്‍മിനലുകള്‍ അടച്ചുപൂട്ടില്ല.
സ്റ്റാര്‍ലിങ്ക് ഇല്ലെങ്കില്‍ ഉക്രേനിയന്‍ ലൈനുകള്‍ തകരും, കാരണം റഷ്യക്കാര്‍ക്ക് മറ്റെല്ലാ ആശയവിനിമയങ്ങളും തടസ്സപ്പെടുത്താന്‍ കഴിയും എന്നാണ് ഞാന്‍ പറയുന്നത്. മസ്‌ക് 'എക്സ്'-ല്‍ കുറിച്ചു.
ഉക്രെയ്നില്‍ സ്റ്റാര്‍ലിങ്ക് അടച്ചുപൂട്ടുമെന്ന് മസ്‌ക് ഭീഷണിപ്പെടുത്തിയെന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റിനുള്ള മറുപടിയായാണ് എലോണ്‍ മസ്‌ക് ഈ പ്രസ്താവന നടത്തിയത്.
എന്റെ സ്റ്റാര്‍ലിങ്ക് സംവിധാനമാണ് ഉക്രേനിയന്‍ സൈന്യത്തിന്റെ നട്ടെല്ല്. ഞാന്‍ അത് അടച്ചുപൂട്ടിയാല്‍, അവരുടെ മുഴുവന്‍ മുന്‍നിരയും പൂര്‍ണ്ണമായും തകരും. മസ്‌ക് കുറിച്ചു.