മോസ്‌കോ: റഷ്യയും യുക്രൈനും തമ്മില്‍ മൂന്ന് വര്‍ഷമായി നീണ്ടുനിന്ന യുദ്ധം താല്‍ക്കാലികമായി നിര്‍ത്തുന്നതിന് തയ്യാറാക്കിയ കരാറിനെതിരെ റഷ്യ രംഗത്ത്.
വെടിനിര്‍ത്തല്‍ കരാറിനായി പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ അമേരിക്കയ്ക്ക് മുന്നില്‍ രണ്ട് നിബന്ധനകള്‍ വച്ചിട്ടുണ്ട്.
യുക്രെയ്‌നുമായുള്ള വെടിനിര്‍ത്തല്‍ കരാറിന് സമ്മതിക്കുന്നതിന് മുമ്പ് തങ്ങളുടെ രണ്ട് നിബന്ധനകള്‍ പാലിക്കണമെന്ന് റഷ്യ ആഗ്രഹിക്കുന്നുണ്ട്. ആദ്യത്തേത് യുക്രൈന്‍ നാറ്റോയില്‍ അംഗമാകുന്നത് തടയുക എന്നതാണ്.
രണ്ടാമത്തെ ആവശ്യം ക്രിമിയയിലും യുക്രൈനിലെയും മറ്റ് നാല് പ്രദേശങ്ങളിലും റഷ്യ നടത്തിയ അധിനിവേശത്തിന് അന്താരാഷ്ട്ര അംഗീകാരം നല്‍കുക എന്നതാണ്. റഷ്യ ഈ ആവശ്യങ്ങള്‍ മുമ്പും പലതവണ അമേരിക്കയ്ക്കും നാറ്റോയ്ക്കും മുന്നില്‍ ഉന്നയിച്ചിട്ടുണ്ട്.