അമേരിക്ക ആയുധ സഹായം ഭാഗികമായി മരവിപ്പിച്ചു. റഷ്യന്‍ ആക്രമണം ശക്തിപ്പെടുമെന്ന ആശങ്കയില്‍ യുക്രെയ്ന്‍

വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി അന്ന കെല്ലി 'അമേരിക്കന്‍ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ നടപടി' എന്ന് വിശദീകരിച്ചു.

New Update
Untitledmali

കീവ്: അമേരിക്കയുടെ ആയുധ സഹായം ഭാഗികമായി മരവിപ്പിച്ചതോടെ റഷ്യന്‍ ആക്രമണം ശക്തിപ്പെടുമെന്ന ആശങ്കയിലാണു യുക്രെയ്ന്‍.

Advertisment

യുക്രെയ്ന്‍ പ്രതിരോധ സംവിധാനത്തിന് പിന്തുണ വൈകുകയോ കുറയുകയോ ചെയ്താല്‍ അതു റഷ്യയെ കൂടുതല്‍ ആക്രമണത്തിന് പ്രേരിപ്പിക്കുമെന്ന് യുക്രെയ്ന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്കും ഇത് തടസ്സമാകുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.


അമേരിക്കയുടെ ഭാഗിക ആയുധ സഹായ മരവിപ്പിക്കല്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വിദേശ രാജ്യങ്ങള്‍ക്ക് നല്‍കുന്ന ആയുധ സഹായം പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി അന്ന കെല്ലി 'അമേരിക്കന്‍ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ നടപടി' എന്ന് വിശദീകരിച്ചു.


യുഎസ് തീരുമാനം സംബന്ധിച്ച് കീവ് കേന്ദ്രമായുള്ള അമേരിക്കന്‍ ഡിപ്ലോമാറ്റിനെ യുക്രെയ്ന്‍ വിദേശകാര്യ മന്ത്രാലയം ചര്‍ച്ചയ്ക്ക് വിളിപ്പിച്ചു.


അതേസമയം, യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി യുഎസില്‍ നിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തെറ്റായ പ്രചാരണം നടത്തരുതെന്നും, ഔദ്യോഗിക സ്ഥിരീകരണം വരുംവരെ കാത്തിരിക്കണമെന്നും മന്ത്രാലയം ജനങ്ങളെ അറിയിച്ചു.

Advertisment