ബങ്കറുകളില്‍ ഒളിച്ചിരുന്ന യുക്രെയ്ന്‍ സൈനികരെ പുറത്താക്കി വെടിവെക്കാനായി യുക്രെയ്‌നിനെതിരെ റഷ്യ നിരോധിത രാസായുധങ്ങള്‍ ഉപയോഗിച്ചു. രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്

ഡ്രോണുകള്‍ വഴിയാണ് ഈ രാസായുധങ്ങള്‍ പ്രയോഗിച്ചത്. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ അടങ്ങിയ റിപ്പോര്‍ട്ട് നെതര്‍ലന്‍ഡ്‌സ് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് തീരുമാനം.

New Update
Untitledisreltrm

കീവ്: ബങ്കറുകളില്‍ ഒളിച്ചിരുന്ന യുക്രെയ്ന്‍ സൈനികരെ പുറത്താക്കി വെടിവെക്കാനായി യുക്രെയ്‌നിനെതിരെ റഷ്യ നിരോധിത രാസായുധങ്ങള്‍ ഉപയോഗിച്ചുവെന്ന റിപ്പോര്‍ട്ടുമായി ഡച്ച് രഹസ്യാന്വേഷണ ഏജന്‍സി.

Advertisment

ഡ്രോണുകള്‍ വഴിയാണ് ഈ രാസായുധങ്ങള്‍ പ്രയോഗിച്ചത്. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ അടങ്ങിയ റിപ്പോര്‍ട്ട് നെതര്‍ലന്‍ഡ്‌സ് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് തീരുമാനം.


റഷ്യ രാസായുധങ്ങള്‍ യഥേഷ്ടം ഉപയോഗിക്കുന്നുവെന്നതാണ് അന്വേഷണത്തിന്റെ പ്രധാന നിഗമനം എന്ന് ഡച്ച് പ്രതിരോധ മന്ത്രി റൂബന്‍ ബ്രെക്കല്‍മാന്‍സ് വ്യക്തമാക്കി. ഈ സ്ഥിതി അതീവ ഗുരുതരമാണെന്നും, റഷ്യ വര്‍ഷങ്ങളായി രാസായുധങ്ങള്‍ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.


മോസ്‌കോയ്ക്കെതിരെ കൂടുതല്‍ കര്‍ശനമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

രാസായുധങ്ങള്‍ ഉപയോഗിച്ച് ശ്വാസംമുട്ടിക്കുന്നതോടെ ബങ്കറുകളില്‍ നിന്നു പുറത്തേക്കു ചാടുന്ന സൈനികരെ റഷ്യ ആക്രമിക്കുകയായിരുന്നുവെന്ന് നെതര്‍ലന്‍ഡ്‌സ് മിലിറ്ററി ഇന്റലിജന്‍സ് മേധാവി പീറ്റര്‍ റീസ്‌നിക് പറഞ്ഞു.


റഷ്യന്‍ രാസായുധ പ്രയോഗത്തില്‍ കുറഞ്ഞത് മൂന്ന് യുക്രെയ്ന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും, 2,700-ലധികം പേര്‍ക്ക് പരുക്കേറ്റതായും ഡച്ച് അധികൃതര്‍ പറഞ്ഞു.


യുക്രെയ്‌നില്‍ റഷ്യ രാസായുധങ്ങള്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് 9,000-ലധികം കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും റീസ്‌നിക് വ്യക്തമാക്കി.

റഷ്യയുടെ രാസായുധ പ്രയോഗം അന്താരാഷ്ട്ര തലത്തില്‍ വലിയ ആശങ്കയുയര്‍ത്തുന്നുണ്ടെന്നും, ഇത് മറ്റ് രാജ്യങ്ങള്‍ക്കും ഭീഷണിയാകാമെന്നും ഡച്ച് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Advertisment