യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് റഷ്യന്‍ വാതകം കൊണ്ടുപോകുന്നത് യുക്രെയ്ന്‍ തടഞ്ഞാല്‍ വൈദ്യുതി വിതരണം വെട്ടിക്കുറയ്ക്കുമെന്ന് മുന്നറിയിപ്പുമായി സ്ലോവാക്യ

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് റഷ്യന്‍ വാതകം കൊണ്ടുപോകുന്നത് യുക്രെയ്ന്‍ തടഞ്ഞാല്‍ യുക്രെയ്നിലേക്കുള്ള വൈദ്യുതി വിതരണം വെട്ടിക്കുറയ്ക്കുമെന്ന് മുന്നറിയിപ്പ് നല്‍കി സ്ലോവാക്യ.

New Update
Robert Fico.

സ്ലോവാക്യ: യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് റഷ്യന്‍ വാതകം കൊണ്ടുപോകുന്നത് യുക്രെയ്ന്‍ തടഞ്ഞാല്‍ യുക്രെയ്നിലേക്കുള്ള വൈദ്യുതി വിതരണം വെട്ടിക്കുറയ്ക്കുമെന്ന് മുന്നറിയിപ്പ് നല്‍കി സ്ലോവാക്യ.

Advertisment

റഷ്യന്‍ ഗ്യാസിനെ വന്‍തോതില്‍ ആശ്രയിക്കുന്ന മധ്യ യൂറോപ്യന്‍ രാജ്യമായ സ്ലൊവാക്യയ്ക്ക് റഷ്യയില്‍ നിന്നുള്ള പൈപ്പ് ലൈനുകള്‍ വഴി യുക്രേനിയയിലൂടെയാണ് വാതകം ലഭിക്കുന്നത്. 


എന്നാല്‍, 2025 മുതല്‍, റഷ്യന്‍ വാതകം കൊണ്ടുപോകുന്നത് യുക്രെയ്ന്‍ അവസാനിപ്പിക്കുമെന്നും ബദല്‍ വിതരണക്കാരില്‍ നിന്ന് ഗ്യാസ് എത്തിക്കുന്നതിന് മാത്രമേ ഇനി തങ്ങളുടെ പ്രദേശം വഴി പോകുന്ന പൈപ്പ്ലൈന്‍ സംവിധാനം ഉപയോഗിക്കാവൂ എന്നും യുക്രേനിയന്‍ പ്രധാനമന്ത്രി ഡെനിസ് ഷ്മിഗല്‍ സ്ലൊവാക്യയെ അറിയിച്ചതായാണ് വിവരം.

ഇതോടെയാണ് സ്ലൊവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോ യുക്രെയ്നെതിരെ മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്.

Advertisment