/sathyam/media/media_files/2025/02/26/g4jJHWOOqZ0XM5HFCfx7.jpg)
ന്യൂയോർക്ക്: ഗാസയിലെ യുദ്ധം അവസാനിപ്പിച്ചതുപോലെ യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കഴിയുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമർ സെലൻസ്‌കി.
ട്രംപുമായി നടത്തിയ ഫോൺസംഭാഷണത്തിനിടെയാണ് സെലൻസ്‌കി ഇക്കാര്യം വ്യക്തമാക്കിയത്.
"ഒരു മേഖലയിൽ ഒരു യുദ്ധം നിർത്താൻ കഴിയുമെങ്കിൽ, തീർച്ചയായും മറ്റ് യുദ്ധങ്ങളും നിർത്താൻ കഴിയും - റഷ്യൻ യുദ്ധം ഉൾപ്പെടെ".-സെലൻസ്‌കി പറഞ്ഞു.
യുക്രെയ്‌നിലെ ഊർജ്ജ കേന്ദ്രങ്ങളിൽ റഷ്യ നടത്തിയ ആക്രമണത്തെപ്പറ്റിയും സെലൻസ്‌കി ട്രംപിനെ ധരിപ്പിച്ചു. നയതന്ത്ര ചർച്ചകൾക്ക് റഷ്യയെ പ്രേരിപ്പിക്കണമെന്നും സെലൻസ്‌കി ട്രംപിനോട് അഭ്യർത്ഥിച്ചു.
അതേസമയം,ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഉക്രെയ്നിൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് റഷ്യ. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
പോളണ്ടുമായി അതിർത്തി പങ്കിടുന്ന ല്വിവ് പ്രവിശ്യയുടെ പടിഞ്ഞാറേ ഭാഗത്താണ് നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തത്. സ്ഥലത്ത് പ്രവർത്തിക്കുന്ന ഒരു ഇൻഡസ്ട്രിയൽ പാർക്കും കത്തി നശിച്ചതായി റിപ്പോർട്ടുകളുണ്ട്.