യുക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിച്ച് ഒരു ഡീല്‍ ഉണ്ടാക്കണമെന്ന് ട്രംപ് പുടിനോട് നിര്‍ദ്ദേശിച്ചെന്ന് സൂചന ?

അമേരിക്കന്‍ പ്രസിഡന്റായി അധികാരം ഏറ്റെടുത്ത ഡോണള്‍ഡ് ട്രംപ്  റഷ്യ- യുക്രൈന്‍ സംഘര്‍ഷം എത്രയു പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
TRUMPH PUTIN 1

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി അധികാരം ഏറ്റെടുത്ത ഡോണള്‍ഡ് ട്രംപ്  റഷ്യ- യുക്രൈന്‍ സംഘര്‍ഷം എത്രയു പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 

Advertisment

യുക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിച്ച് ഒരു ഡീല്‍ ഉണ്ടാക്കണമെന്നാണ് ട്രംപ് പുടിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. തനിക്ക് റഷ്യന്‍ ജനതയോട് വലിയ സേനേഹമാണെന്നും, റഷ്യയെ വേദനിപ്പിക്കാന്‍ താന്‍ നോക്കുന്നില്ല എന്നും ട്രംപ് പുടിനെ അറിയിച്ചതായാണ് വിവരം.



രണ്ടാം ലോക മഹായുദ്ധത്തില്‍ വിജയിക്കാന്‍ റഷ്യ അമേരിക്കയെ സഹായിച്ചുവെന്നും ഈ യുദ്ധത്തില്‍ ഏകദേശം 60,000,000 ജീവന്‍ നഷ്ടപ്പെട്ടുവെന്നും രാജ്യങ്ങളുടെ സാമ്പത്തികാവസ്ഥയുടെ തകര്‍ച്ചയ്ക്ക് വഴിവെച്ചുവെന്നും, യുദ്ധത്തിന്റെ ഭീകരത ചൂണ്ടിക്കാണിച്ച് ട്രംപ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു. 



അതുകൊണ്ടുതന്നെ യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി എത്രയും പെട്ടെന്ന് ഒരു ഡീല്‍ ഉണ്ടാക്കാനാണ് ട്രംപ് പുടിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. താന്‍ അധികാരത്തിലിരുന്നെങ്കില്‍ റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം ''ഒരിക്കലും ആരംഭിക്കില്ലായിരുന്നു'' എന്നും ട്രംപ് ആവര്‍ത്തിച്ചു.


 

Advertisment