മോസ്കോ: റഷ്യ-ഉക്രെയ്ൻ തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ വ്യോമാക്രമണമണം നടത്തി റഷ്യ.
'ഏറ്റവും വലിയ വ്യോമാക്രമണം' എന്നാണ് ഉക്രെയ്ൻ ഉദ്യോഗസ്ഥർ ആക്രമണത്തെ വിശേഷിപ്പിച്ചത്.
ഇസ്താംബൂളിൽ പുതിയൊരു സമാധാന ചർച്ചയ്ക്ക് മോസ്കോ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞതിന് പിന്നാലെയാണ് ആക്രമണം.
പാശ്ചാത്യ പങ്കാളികളിൽ നിന്ന് ഉക്രെയ്‌നിന് ലഭിച്ച എഫ്-16 യുദ്ധവിമാനവും റഷ്യൻ ആക്രമണത്തിൽ തകർന്നുവീണു, അതേസമയം യുദ്ധവിമാനം തകർന്നുവീണ് പൈലറ്റും മരിച്ചിട്ടുണ്ട്.