/sathyam/media/media_files/2026/03/01/untitled-2026-03-01-09-51-02.jpg)
ന്യൂയോര്‍ക്ക്: മിഡില്‍ ഈസ്റ്റില്‍ ഉടലെടുത്തിരിക്കുന്ന അതീവ ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.
ഇറാന്‍ പരമോന്നത നേതാവ് കൊല്ലപ്പെടുകയും ഗള്‍ഫ് മേഖലയിലാകെ ആക്രമണങ്ങള്‍ പടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ലോകനേതാക്കള്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
തന്റെ 'എക്‌സ്' ഹാന്‍ഡിലിലൂടെയാണ് ഗുട്ടെറസ് ലോകത്തിന് മുന്നറിയിപ്പ് നല്‍കിയത്. മേഖലയെയും ലോകത്തെയും തന്നെ വിനാശത്തിന്റെ വക്കില്‍ നിന്ന് തിരികെ കൊണ്ടുവരാന്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം കൂടുതല്‍ വഷളാകുന്നത് തടയാന്‍ സാധ്യമായതെല്ലാം ചെയ്യണം. എല്ലാ ഭാഗത്തുനിന്നുമുള്ള ശത്രുതാപരമായ നീക്കങ്ങള്‍ ഉടനടി അവസാനിപ്പിക്കണം.
യുഎന്‍ ചാര്‍ട്ടര്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര നിയമങ്ങള്‍ എല്ലാ രാജ്യങ്ങളും കര്‍ശനമായി പാലിക്കണം. സിവിലിയന്മാരുടെ സംരക്ഷണത്തിനും മേഖലയിലെ ആണവ നിലയങ്ങളുടെ സുരക്ഷയ്ക്കും മുന്‍ഗണന നല്‍കണം.
യുഎസും ഇസ്രായേലും ഇറാനില്‍ നടത്തിയ ആക്രമണങ്ങളും അതിന് തിരിച്ചടിയായി യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തുന്ന മിസൈല്‍ വര്‍ഷവും ലോകസമാധാനത്തിന് ഭീഷണിയാണെന്ന് ഗുട്ടെറസ് വ്യക്തമാക്കി.
ഉത്തരവാദിത്തപ്പെട്ട രീതിയിലുള്ള ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us