Advertisment

ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന് ഇസ്രയേലില്‍ പ്രവേശന വിലക്ക്

New Update
ANTONIA

ടെല്‍ അവിവ്:  ഇറാന്‍ നടത്തുന്ന ആക്രമണത്തെ കുറിച്ച് മിണ്ടാതെ പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ മാത്രം അപലപിച്ച  ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന് ഇസ്രയേലില്‍ പ്രവേശന വിലക്ക്. 

Advertisment

ഇസ്രയേലിനെതിരായ ഇറാന്റെ ഹീനമായ ആക്രമണത്തെ നിസംശയം അപലപിക്കാന്‍ കഴിയാത്തവര്‍ക്ക് ഇസ്രായേല്‍ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ലെന്ന് ഇസ്രായേല്‍ വിദേശകാര്യമന്ത്രി ഇസ്രയേല്‍ കാറ്റ്സ് പറഞ്ഞു.

ഗുട്ടറസിനെ 'ഭീകരവാദികളെ പിന്തുണയ്ക്കുന്ന ഇസ്രയേല്‍ വിരുദ്ധ സെക്രട്ടറി ജനറല്‍' എന്നാണ് വിശേഷിപ്പിച്ചത്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോടായിരുന്നു കാറ്റ്സിന്റെ പ്രതികരണം.

ഇറാന്റെ ആക്രമണമുണ്ടായതിന് ശേഷം എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ അപലപിക്കുന്നതായും അത് ഉടന്‍ അവസാനിപ്പിക്കണമെന്നും ഗുട്ടറസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആക്രമണം നടത്തിയ ഇറാനെ അദ്ദേഹം പരാമര്‍ശിച്ചില്ല.

Advertisment