Advertisment

ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യു​​​ടെ പ​​​ല​​​സ്തീ​​​ൻ സ​​​ഹാ​​​യ ഏ​​​ജ​​​ൻ​​​സി​​​ക്ക് നി​​​രോ​​​ധ​​​നം; ഇ​​​സ്രേ​​​ലി നീ​​​ക്ക​​​ത്തി​​​ൽ ആ​​​ശ​​​ങ്ക പ്ര​​​ക​​​ടി​​​പ്പി​​​ച്ച് യു​​​എ​​​സും ബ്രി​​​ട്ട​​​നും, വിലക്ക് പിൻവലിക്കണമെന്നും ആവശ്യം

New Update
H

ടെ​​​ൽ അ​​​വീ​​​വ്: ​​​ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യു​​​ടെ മു​​​ഖ്യ പ​​​ല​​​സ്തീ​​​ൻ സ​​​ഹാ​​​യ ഏ​​​ജ​​​ൻ​​​സി​​​ക്ക് (യു​​​എ​​​ൻ റി​​​ലീ​​​ഫ് ആ​​​ൻ​​​ഡ് വ​​​ർ​​​ക്സ് ഏ​​​ജ​​​ൻ​​​സി ഫോ​​​ർ പ​​​ല​​​സ്തീ​​​ൻ) നി​​​രോ​​​ധ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള ഇ​​​സ്രേ​​​ലി നീ​​​ക്ക​​​ത്തി​​​ൽ ആ​​​ശ​​​ങ്ക പ്ര​​​ക​​​ടി​​​പ്പി​​​ച്ച് യു​​​എ​​​സും ബ്രി​​​ട്ട​​​നും.

Advertisment

ഗാ​​​സ​​​യി​​​ലെ സ​​​ഹാ​​​യ​​​വി​​​ത​​​ര​​​ണ​​​ത്തി​​​ൽ ഏ​​​ജ​​​ൻ​​​സി​​​ക്കു പ​​​കര​​​ക്കാ​​​രി​​​ല്ലെ​​​ന്നും നി​​​രോ​​​ധ​​​നീ​​​ക്കം ഇ​​​സ്ര​​​യേ​​​ൽ പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നും യു​​​എ​​​സ് സ്റ്റേ​​​റ്റ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് വ​​​ക്താ​​​വ് മാ​​​ത്യു മി​​​ല്ല​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഗാ​​​സ​​​യ്ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സ​​​ഹാ​​​യനീ​​​ക്ക​​​ങ്ങ​​​ൾ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​യാ​​​ണ് ഇ​​​സ്ര​​​യേ​​​ലി​​​ന്‍റേതെ​​​ന്നു ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കീ​​​യ​​​ർ സ്റ്റാ​​​ർ​​​മ​​​ർ പ​​​റ​​​ഞ്ഞു. പ​​​ല​​​സ്തീ​​​ൻ അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ൾ ഗു​​​രു​​​ത​​​ര ​​​പ്ര​​​ത്യാ​​​ഘാ​​​തം നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്ന് യു​​​എ​​​ൻ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ അ​​​ന്‍റോ​​​ണി​​​യോ ഗു​​​ട്ടെ​​​ര​​​സും മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി.

ഇ​​​സ്ര​​​യേ​​​ലി​​​ലും അ​​​ധി​​​നി​​​വേ​​​ശ കി​​​ഴ​​​ക്ക​​​ൻ ജ​​​റൂ​​​സ​​​ലെ​​​മി​​​ലും യു​​​എ​​​ൻ ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം നി​​​രോ​​​ധി​​​ക്കു​​​ന്ന നി​​​യ​​​മ​​​മാ​​​ണ് ഇ​​​സ്രേ​​​ലി പാ​​​ർ​​​ല​​​മെ​​​ന്‍റ് തി​​​ങ്ക​​​ളാ​​​ഴ്ച വ​​​ൻ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ൽ പാ​​​സാ​​​ക്കി​​​യ​​​ത്. ഏ​​​ജ​​​ൻ​​​സി ഹ​​​മാ​​​സ് തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ​​​ക്കു സ​​​ഹാ​​​യം ന​​​ല്കു​​​ന്നു എ​​​ന്നാ​​​രോ​​​പി​​​ച്ചാ​​​ണു ന​​​ട​​​പ​​​ടി.

മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ നി​യ​മം ന​ട​പ്പി​ലാ​ക്കാ​നാ​ണ് നീ​ക്കം. ഇ​തോ​ടെ ഇ​സ്രേ​ലി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് യു​എ​ൻ ഏ​ജ​ൻ​സി​യു​മാ​യി സ​ഹ​ക​രി​ക്കാ​നാ​വി​ല്ല.

 

Advertisment