ഗാസ: ഗാസ മുനമ്പില്‍ ഇസ്രായേലും ഹമാസും തമ്മില്‍ വെടിനിര്‍ത്തലിന് പ്രസിഡന്റ് ജോ ബൈഡന്‍ നല്‍കിയ നിര്‍ദ്ദേശത്തെ പിന്തുണച്ച് യുഎന്‍ സുരക്ഷാ കൗണ്‍സില്‍. എട്ട് മാസം നീണ്ടുനില്‍ക്കുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള കരാര്‍ അംഗീകരിക്കാന്‍ ഫലസ്തീന്‍ തീവ്രവാദികളോട് കൗണ്‍സില്‍ ആവശ്യപ്പെട്ടു.
യുഎസ് തയ്യാറാക്കിയ പ്രമേയം അംഗീകരിച്ചതിനെ ഹമാസ് സ്വാഗതം ചെയ്തു. ജനങ്ങളുടെ ആവശ്യങ്ങള്‍ക്കും ചെറുത്തുനില്‍പ്പിനും അനുസൃതമായ പദ്ധതിയുടെ തത്വങ്ങള്‍ നടപ്പിലാക്കുന്നതില്‍ മധ്യസ്ഥരുമായി സഹകരിക്കാന്‍ തയ്യാറാണെന്നും ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.
റഷ്യ യുഎന്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ബാക്കിയുള്ള 14 സെക്യൂരിറ്റി കൗണ്‍സില്‍ അംഗങ്ങളും മൂന്ന് ഘട്ട വെടിനിര്‍ത്തല്‍ പദ്ധതിയെ പിന്തുണയ്ക്കുന്ന പ്രമേയത്തെ അനുകൂലിച്ചു.