ലോസ് ഏഞ്ചെലെസ്: പറന്നുയരുന്നതിനിടെ വിമാനത്തിന്‍റെ ടയര്‍ ഊരിവീണു. ലോസ് ഏഞ്ചൽസിൽ നിന്നും ടേക്ക് ഓഫ് ചെയ്‌ത യുണൈറ്റഡ് എയർലൈൻസിന്‍റെ ബോയിങ് 757-200 വിമാനത്തിന്‍റെ ലാൻഡിങ് ഗിയർ വീലാണ് ഊരിവീണത്.
ചക്രം നഷ്‌ടമായതിന് പിന്നാലെയും യാത്ര തുടര്‍ന്ന വിമാനം ഡെൻവറിൽ സുരക്ഷിതമായി ലാൻഡ് ചെയ്‌തതായി എയർലൈൻ അധികൃതര്‍ അറിയിച്ചു.
174 യാത്രക്കാരും 7 ജീവനക്കാരുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. എല്ലാവവരും സുരക്ഷിതരാണെന്നാണ് എയര്‍ലൈൻ നല്‍കുന്ന വിവരം. ടേക്ക് ഓഫിനിടെ വിമാനത്തിന്‍റെ ടയര്‍ ഊരിവീഴാനുണ്ടായ കാരണം അന്വേഷിക്കുകയാണെന്നും എയര്‍ലൈൻ അധികൃര്‍ വ്യക്തമാക്കി.