ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയത് പാല്‍ വാങ്ങാനെന്ന് പറഞ്ഞ്, കാണാതായിട്ട് 19 ദിവസം; ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മൃതദേഹം റഷ്യയിലെ ഡാമിന് സമീപം കണ്ടെത്തി

New Update
New Project (2)

മോസ്‌കോ: റഷ്യയിലെ ഊഫാ സിറ്റിയില്‍ നിന്നും കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മൃതദേഹം 19 ദിവസങ്ങള്‍ക്ക് ശേഷം ഡാമില്‍ നിന്ന് കണ്ടെത്തി. 22 കാരനായ അജിത് സിംഗ് ചൗധരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. രാജസ്ഥാനിലെ ലക്ഷ്മണ്‍ഗഡിലെ കഫന്‍വാഡ സ്വദേശിയായ അജിത് ചൗധരി ബഷ്‌കിര്‍ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ എംബിബിഎസിന് ചേര്‍ന്നത് 2023ലാണ്.

ഒക്ടോബര്‍ 19നാണ് ഊഫയില്‍ നിന്ന് യുവാവിനെ കാണാതായത്. പകല്‍ 11 മണിയോടെ ഹോസ്റ്റലില്‍ നിന്നും ഇറങ്ങിയെന്നും പാല്‍ വാങ്ങാന്‍ പോവുകയാണെന്നാണ് പറഞ്ഞതെന്നും എന്നാല്‍ ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയ യുവാവ് പിന്നീട് തിരിച്ചുവന്നില്ലെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

വൈറ്റ് നദിയോട് ചേര്‍ന്നുള്ള ഡാമില്‍ നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. അതേസമയം റഷ്യയിലെ ഇന്ത്യന്‍ എംബസി ഇതുവരെ യുവാവിന്റെ മരണം സംബന്ധിച്ച് ഒരു പ്രതികരണവും നടത്തിയിട്ടില്ല. എന്നാല്‍ മൃതദേഹം കിട്ടിയത് സംബന്ധിച്ച് രക്ഷിതാക്കളോട് വിവരം അറിയിച്ചിട്ടുണ്ടെന്നും അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു.

ചൗധരിയുടെ വസ്ത്രങ്ങളും മൊബൈല്‍ ഫോണും ഷൂവുമൊക്കെ 19 ദിവസം മുമ്പ് നദീ തീരത്ത് നിന്ന് ലഭിച്ചിരുന്നതായി മുന്‍ കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് അല്‍വാര്‍ പറഞ്ഞു.

Advertisment
Advertisment