/sathyam/media/media_files/2025/12/11/goa-2025-12-11-10-45-26.jpg)
ബാങ്കോക്ക്: ഗോവയില്‍ 25 പേരുടെ മരണത്തിനിടയാക്കിയ നിശാക്ലബിലുണ്ടായ തീപിടിത്തത്തില്‍ പ്രതികളായ ലൂത്ര സഹോദരന്മാര്‍ കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ട്. തായ്‌ലാന്‍ഡില്‍ വെച്ചാണ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ ഉടമകളായ സൗരഭ് ലൂത്രയുടെയും ഗൗരവ് ലൂത്രയുടേയും പാസ്‌പോര്‍ട്ട് സസ്‌പെന്‍ഡ് ചെയ്തിരുന്നു. അപകടം നടന്ന ഉടനെ തന്നെ ഇരുവരും തായ്‌ലാന്‍ഡിലേക്ക് ടിക്കറ്റെടുത്ത് രക്ഷപ്പെടുകയായിരുന്നു. ഇരുവരും തായ്‌ലാന്‍ഡിലെ ഫുക്കറ്റിലാണ് താമസിക്കുന്നതെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഇരുവരും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. സംഭവം നടക്കുമ്പോള്‍ അവര്‍ അവിടെ ഇല്ലായിരുന്നുവെന്നും അതുകൊണ്ട് തന്നെ ഇതിന്റെ ഉത്തരവാദിത്തം തങ്ങളുടെ മേല്‍ കെട്ടിവയ്ക്കാന്‍ പറ്റില്ലെന്നുമാണ് ഇരുവരും മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നത്.
സംഭവം നടക്കുമ്പോള്‍ അവര്‍ അവിടെ ഇല്ലായിരുന്നുവെന്നും അതുകൊണ്ട് തന്നെ ഇതിന്റെ ഉത്തരവാദിത്തം തങ്ങളുടെ മേല്‍ കെട്ടിവയ്ക്കാന്‍ പറ്റില്ലെന്നുമാണ് ഇരുവരും മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നത്. കോടതി ജാമ്യ ഹര്‍ജി നാളെ പരിഗണിക്കും.
നിശാ ക്ലബ് നടത്തുന്നത് അവരുടെ പാര്‍ട്ണര്‍മാരും മാനേജര്‍മാരും ചേര്‍ന്നാണ്. ലൂത്ര സഹോദരന്മാര്‍ക്ക് മൂന്ന് ബിസിനസ് പാര്‍ട്ണര്‍മാരുണ്ട്. അവര്‍ നിരവധി ബിസിനസ് സ്ഥാപനങ്ങള്‍ നടത്തുന്നുണ്ടെന്നും എല്ലാത്തിന്റെയും മേല്‍നോട്ട ചുമതല നോക്കാന്‍ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us