/sathyam/media/media_files/2026/03/04/us-army-2026-03-04-09-36-19.jpg)
വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ ഇറാനെതിരെയുള്ള വ്യോമാക്രമണം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. അഞ്ചാം ദിവസത്തിലേക്ക് കടക്കുന്ന സൈനിക നടപടിയില്‍ ഇതുവരെ ഇറാനിലെ രണ്ടായിരത്തോളം തന്ത്രപ്രധാന കേന്ദ്രങ്ങള്‍ തകര്‍ത്തതായി അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് മേധാവി അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ വെളിപ്പെടുത്തി. ഒരു തലമുറ കണ്ട ഏറ്റവും വലിയ സൈനിക വിന്യാസമാണ് മേഖലയില്‍ നടക്കുന്നത്.
'ഇതുവരെ 2,000 ലക്ഷ്യങ്ങളിലായി 2,000-ത്തിലധികം വെടിക്കോപ്പുകള്‍ ഉപയോഗിച്ച് ഞങ്ങള്‍ ആക്രമണം നടത്തി.
ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കുകയും നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകള്‍, ലോഞ്ചറുകള്‍, ഡ്രോണുകള്‍ എന്നിവ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്,' അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
2003-ല്‍ ഇറാഖില്‍ നടത്തിയ കുപ്രസിദ്ധമായ 'ഷോക്ക് ആന്‍ഡ് ഓ' ആക്രമണത്തേക്കാള്‍ ഇരട്ടി പ്രഹരശേഷിയായിരുന്നു ഇറാനിലെ ആദ്യ 24 മണിക്കൂര്‍ നീണ്ട സൈനിക നടപടിയെന്ന് അദ്ദേഹം അവകാശപ്പെട്ടു.
നിലവില്‍ ഇറാനിലെ വിവിധ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വിശ്രമമില്ലാതെ വ്യോമാക്രമണങ്ങള്‍ തുടരുകയാണെന്നും യുഎസ് കമാന്‍ഡര്‍ വ്യക്തമാക്കി.
ഇറാന്റെ സൈനിക-പ്രതിരോധ ശേഷിയെ പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇസ്രായേലും സംയുക്തമായാണ് ഈ നീക്കം നടത്തുന്നത്. ഇറാഖ് യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ വ്യോമാക്രമണത്തിനാണ് ഇപ്പോള്‍ ലോകം സാക്ഷ്യം വഹിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us