ടെഹ്റാന്‍: ഇറാനില്‍ അമെരിക്ക ആക്രമണം നടത്തിയതിനു പിന്നാലെ ഇറാനിയന്‍ ആണവോര്‍ജ കേന്ദ്രങ്ങളില്‍ നിന്നും റേഡിയേഷന്‍ ചോര്‍ച്ച ഉണ്ടാകുമോയെന്ന് ആശങ്ക. എന്നാല്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും ആണവവികരണ തോതില്‍ ഇതുവരെ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) അറിയിച്ചു.
ഫോര്‍ദോ ആണവ കേന്ദ്രത്തിന് സമീപത്തുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടെ ആശങ്കപ്പെടുത്തുന്ന തരത്തില്‍ വികരണമുണ്ടായിട്ടില്ലെന്നും ഐഎഇഎ കൂട്ടിച്ചേര്‍ത്തു. ആക്രമണത്തില്‍ ഫോര്‍ദോ ആണവ കേന്ദ്രം തകര്‍ത്തെന്നായിരുന്നു അമെരിക്കയുടെ അവകാശവാദം. എന്നാല്‍ ഇറാന്‍ ഇത് തള്ളുകയും ആണവ കേന്ദ്രത്തിന് കാര്യമായ തകരാറുകളില്ലെന്നും വ്യക്തമാക്കി.