/sathyam/media/media_files/2024/10/26/PgacRzVeDO1eV7UCdQwB.jpg)
ന്യൂഡല്‍ഹി: 2023 ഒക്ടോബര്‍ ഒന്ന് മുതല്‍ 2024 സെപ്തംബര്‍ 30 വരെയുള്ള കാലയളവില്‍ യുഎസിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച 29 ലക്ഷം പേര്‍ പിടിയിലായതായി റിപ്പോര്‍ട്ട്.
മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ വഴിയായിരുന്നു അനധികൃത കുടിയേറ്റ ശ്രമം. പിടിയിലായവരില്‍ 90,414 പേര്‍ ഇന്ത്യക്കാരാണെന്ന് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (യുഎസ്-സിബിപി) ഡാറ്റ വ്യക്തമാക്കുന്നു.
ഇതിൽ 50 ശതമാനവും ഗുജറാത്തിൽ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. ഓരോ മണിക്കൂറിലും 10 ഇന്ത്യക്കാര്‍ അറസ്റ്റിലായെന്നാണ് കണക്ക്. വടക്കൻ കാനഡ-യുഎസ് അതിർത്തിയിൽ 43,764 പേർ അറസ്റ്റിലായി. ഇതില്‍ കൂടുതലും ഇന്ത്യക്കാരാണ്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മെക്‌സിക്കോ അതിര്‍ത്തിയില്‍ പിടിയിലായവരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായി. 2023 സാമ്പത്തിക വർഷത്തിൽ പിടികൂടിയ അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുടെ എണ്ണം 96,917 ആയിരുന്നു.