താരിഫ് യുദ്ധം പരിഹരിക്കാന്‍ യുഎസും ചൈനയും സ്വിറ്റ്സര്‍ലന്‍ഡില്‍ ചര്‍ച്ച നടത്തും

New Update
Gvbjn

സൂറിച്ച്: യുഎസിനും ചൈനയ്ക്കുമിടയില്‍ തുടരുന്ന വ്യാപാര യുദ്ധം പരിഹരിക്കാന്‍ ചര്‍ച്ച. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തുടക്കംകുറിച്ച തീരുവ യുദ്ധം വാണിജ്യ, വ്യവസായ മേഖലകളില്‍ അലയൊലി തീര്‍ക്കുന്നതിനിടെയാണ് ചര്‍ച്ച നടത്താനുള്ള തീരുമാനം.

Advertisment

ചര്‍ച്ചക്കായി ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ എത്തും. ചൈനക്കെതിരെ 145 ശതമാനം തീരുവ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് ചൈനയും യു.എസും സംഭാഷണം നടത്തുന്നത്. യു.എസ് ഉല്‍പന്നങ്ങള്‍ക്കുമേല്‍ ചൈന 125 ശതമാനം നികുതിയും പ്രഖ്യാപിച്ചിരുന്നു.

ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റിന്റെ നേതൃത്വത്തില്‍ യു.എസും ഉപഭരണാധികാരി ഹി ലൈഫെങ്ങിന്റെ നേതൃത്വത്തില്‍ യു.എസും അണിനിരക്കും. തീരുവ യുദ്ധം തുടര്‍ന്നാല്‍ ഈ വര്‍ഷം ലോകത്ത് സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു

Advertisment