വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഈ വര്‍ഷം അപകടകരമായ രീതിയില്‍ തണുപ്പ് കൂടുമെന്ന് റിപ്പോര്‍ട്ട്.
ആര്‍ട്ടിക് പ്രദേശത്തിനടുത്തുള്ള അന്തരീക്ഷ പ്രതിഭാസമായ പോളാര്‍ വോര്‍ട്ടക്‌സ് ആണ് ഈ തണുപ്പിന് കാരണമാണെന്നാണ് പറയുന്നത്.
അതേസമയം രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്ത് അടുത്ത ആഴ്ച ഏറ്റവും കഠിനമായ തണുപ്പ് അനുഭവപ്പെടും.
ചില പ്രദേശങ്ങളിലെ താപനില ശരാശരിയേക്കാള്‍ 30 ഡിഗ്രി വരെ കുറയും.
അതേസമയം കഴിഞ്ഞ വര്‍ഷത്തേത് ഏറ്റവും ചൂടേറിയ കാലാവസ്ഥയായിരുന്നു.
ഈ വര്‍ഷത്തെ കാലാസ്ഥയില്‍ കൂടുതല്‍ തണുപ്പുണ്ടാകുമെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്.
അടുത്ത ആഴ്ചയോടെ താപനില അപകടകരമകുന്ന വിധം താഴുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.