പന്നു വധ ശ്രമക്കേസ് അന്വേഷണത്തിലെ സഹകരണം ഉറപ്പാക്കിയതിന് ശേഷം കോടിയുടെ ഡ്രോണ്‍ ഇന്ത്യയ്ക്ക് വില്‍ക്കാനുള്ള കരാറിന് അന്തിമ അനുമതി നല്‍കി യുഎസ്

New Update
drone us and india1.jpg

യുഎസ്: ഡ്രോണുകളും അനുബന്ധ ഉപകരണങ്ങളും ഇന്ത്യയ്ക്ക് വില്‍ക്കാനുള്ള യുഎസ് കരാറിന് അന്തിമ അനുമതി നല്‍കിയത് ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പ്ത്വന്ത് സിങ് പന്നു വധ ശ്രമക്കേസ് അന്വേഷണത്തിലെ സഹകരണം ഉറപ്പാക്കിയതിന് ശേഷമെന്ന് റിപ്പോര്‍ട്ട്. 

Advertisment

യുഎസ് സെനറ്റ് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റി ചെയര്‍മാനുമായ സെനറ്റര്‍ ബെന്‍ കാര്‍ഡിനെ ഉദ്ധരിച്ച് ദി വയറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏകദേശം 33,095 കോടി രൂപ വരുന്ന (399 കോടി ഡോളര്‍) കരാര്‍ സെനറ്റ് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് വൈകിയിരുന്നു.

പന്നുവിനെ കൊലപ്പെടുത്തിയത് ഇന്ത്യയാണെന്നും കരാര്‍ റദ്ദാക്കണമെന്നും യുഎസ് നിയമനിര്‍മാണ സഭയിലെ അംഗങ്ങളില്‍ ചിലര്‍ ആവശ്യപ്പെട്ടതാണ് കരാര്‍ വൈകിപ്പിച്ചത്. എന്നാല്‍ പന്നു വധശ്രമക്കേസ് അന്വേഷണത്തിലെ സഹകരണം ഇന്ത്യ ഉറപ്പ് നല്‍കിയതായി സെനറ്റര്‍ ബെന്‍ കാര്‍ഡിന്‍ വെളിപ്പെടുത്തുന്നു. ബൈഡന്‍ ഭരണകൂടവുമായുള്ള മാസങ്ങളോളം നീണ്ടുനിന്ന ചര്‍ച്ചകളുടെ ഫലമാണ് കരാറിനുള്ള തന്റെ അംഗീകാരം എന്നാണ് ബെന്‍ കാര്‍ഡിന്റെ നിലപാട്.

'അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കും നയതന്ത്രപരമായ താല്‍പ്പര്യങ്ങളും അടങ്ങിയതാണ് ഇന്ത്യയുമായുള്ള കരാര്‍. അതിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധ്യമുള്ള വ്യക്തിയാണ് താന്‍. എന്നാല്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ആരോപണ വിധേയരായ കൊലപാതക ശ്രമക്കേസിന്റെ പശ്ചാത്തലത്തില്‍ ഈ കരാറുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഞാന്‍ തുടര്‍ച്ചയായി ബൈഡന്‍ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. 

Advertisment