ഡൽഹി : ആറ് ഇന്ത്യൻ കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തി അമേരിക്ക. ഇറാനിൽ നിന്നും പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ വാങ്ങിയതിന്റെ പേരിലാണ് വിലക്ക്.
ഇറാന്റെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്ന ഇറാനിയൻ വംശജരുടെ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ ഈ കമ്പനികൾ ഗണ്യമായ അളവിൽ വാങ്ങുകയും വിൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കുന്നത്.
മെഥനോൾ, പോളിയെത്തിലീൻ, ടോലുയിൻ, മറ്റ് പെട്രോകെമിക്കൽ ഡെറിവേറ്റീവുകൾ എന്നിവയിൽ ഇന്ത്യൻ കമ്പനികൾ ദശലക്ഷക്കണക്കിന് ഡോളറിന്റെ ഇടപാടുകൾ നടത്തിയതായി യുഎസ് സർക്കാർ പറയുന്നു.
ആൽക്കെമിക്കൽ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, ഗ്ലോബൽ ഇൻഡസ്ട്രിയൽ കെമിക്കൽസ് ലിമിറ്റഡ്, ജൂപ്പിറ്റർ ഡൈ കെം പ്രൈവറ്റ് ലിമിറ്റഡ്, രാംനിക്ലാൽ എസ് ഗോസാലിയ & കമ്പനി,
പെർസിസ്റ്റന്റ് പെട്രോകെം പ്രൈവറ്റ് ലിമിറ്റഡ്, കാഞ്ചൻ പോളിമേഴ്സ് എന്നീ ഇന്ത്യൻ കമ്പനികൾക്കാണ് അമേരിക്ക വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.