New Update
/sathyam/media/media_files/2024/11/26/OqL9rR4Kgnthcotpszy7.jpg)
ന്യൂഡല്‍ഹി: യു എസിലെ 18,000 അനധികൃത താമസക്കാരെ ഇന്ത്യ തിരിച്ചു വിളിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. യു എസുമായുള്ള സൗഹൃദത്തില്‍ ഉലച്ചില്‍ ഉണ്ടാക്കാതിരിക്കാനാണ് പുതിയ നീക്കം. ഇരുരാജ്യങ്ങളും സംയുക്തമായാണ് യു എസില്‍ 18,000 ഇന്ത്യന്‍ പൗരന്മാര്‍ അനധികൃതമായി താമസിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്.
Advertisment
അനധികൃത കുടിയേറ്റം തടയുമെന്ന് പ്രചാരണത്തിലുടനീളം ട്രംപ് പറഞ്ഞിരുന്നു. അനധികൃത കുടിയേറ്റക്കാരെ തിരിച്ചു വിളിക്കുന്നതിനു പകരമായി നിയമാനുസൃതമായി എത്തുന്ന ഇന്ത്യക്കാരെ യു എസ് സംരക്ഷിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.
2023ല്‍ 386000 എച്ച് 1 ബി വിസകളില്‍ നാലില്‍ മൂന്നു ഭാഗവും ഇന്ത്യയ്ക്കാണ് നല്‍കിയത്.