സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഇറാനിൽ വൻ സർക്കാർ വിരുദ്ധ പ്രക്ഷോഭം; മരണം പത്തായി, 22 പ്രവിശ്യകളിലായി പ്രതിഷേധം. യു.എസ്–ഇറാൻ ഏറ്റുമുട്ടൽ ഭീഷണിയും ശക്തം

New Update
2765713-iran-protest-03012025

ടെഹ്റാൻ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇറാനിൽ തുടരുന്ന പ്രക്ഷോഭങ്ങളിൽ മരണം പത്തായി. ശനിയാഴ്ച രണ്ടുപേർ കൊല്ലപ്പെട്ടു. തെഹ്റാനിൽ നിന്ന് 130 കിലോമീറ്റർ അകലെയുള്ള ഖൂമിലാണ് ഏറ്റവും വലിയ പ്രതിഷേധം. ഹർസിൻ നഗരത്തിൽ അർധ സൈനിക ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.

Advertisment

ഇറാനിലെ 22 പ്രവിശ്യകളിലായി നൂറിലധികം നഗരങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുകയാണ്. ഡോളറിന് 14 ലക്ഷം ഇറാൻ റിയാൽ എന്ന നിലയിലേക്കുള്ള കറൻസി തകർച്ചയാണ് ജനങ്ങളെ തെരുവിലിറക്കിയത്. 2022ലെ മഹ്സ അമീനി സംഭവത്തിനുശേഷം ഏറ്റവും വലിയ സർക്കാർ വിരുദ്ധ പ്രക്ഷോഭമാണിത്.

പ്രക്ഷോഭ വിഷയത്തിൽ യു.എസ് ഇടപെടൽ സ്ഥിതി കൂടുതൽ രൂക്ഷമാക്കി. പ്രതിഷേധങ്ങൾ അടിച്ചമർത്തിയാൽ ഇടപെടുമെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശത്തിനെതിരെ ഇറാൻ ശക്തമായി പ്രതികരിച്ചു. ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതായി ആരോപിച്ച് യു.എൻ രക്ഷാ സമിതിയിലും ഇറാൻ പരാതി നൽകി.

Advertisment