ഇ​റാ​നു​മാ​യി ഏ​തു സ​മ​യ​ത്തും യു​ദ്ധ​ത്തി​ന് സ​ജ്ജം; അമേരിക്കൻ യുദ്ധക്കപ്പൽ ഏബ്രഹാം ലിങ്കന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ട് സെൻട്രൽ കമാൻഡ് മുന്നറിയിപ്പ്. ആണവ കരാറിൽ വഴങ്ങില്ലെങ്കിൽ സൈനിക ശക്തി ഉപയോഗിക്കുമെന്ന് ട്രംപ്, ചർച്ചകൾക്കായി അമേരിക്കൻ സംഘം ദോഹയിൽ

New Update
is-the-us-going-to-war-with-iran-today

ടെ​ഹ്റാ​ൻ: ഇ​റാ​നു​മാ​യി ഏ​തു സ​മ​യ​ത്തും യു​ദ്ധ​ത്തി​ന് സ​ജ്ജ​മാ​ണെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി അ​മേ​രി​ക്ക. യു​എ​സ് പ​ട​ക്ക​പ്പ​ൽ ഏ​ബ്ര​ഹാം ലി​ങ്ക​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു വി​ട്ടാ​ണ് യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

Advertisment

കൃ​ത്യ​സ​മ​യ​ത്ത് ആ​ക്ര​മ​ണം ന​ട​ത്താ​നും തി​രി​ച്ചെ​ത്താ​നും സ​ജ്ജ​മെ​ന്നാ​ണ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് ഇ​റ​ക്കി​യ കു​റി​പ്പി​ൽ പ​റ​യു​ന്നു. ഇ​തി​ന് ശേ​ഷി​യു​ള്ള​വ​രാ​ണ് ക​പ്പ​ലി​ലു​ള്ള​വ​രെ​ന്നും സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് വ്യ​ക്ത​മാ​ക്കി.

ആ​ണ​വ പ​ദ്ധ​തി​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള പു​തി​യ ക​രാ​റി​ന് ഇ​റാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ങ്കി​ൽ സൈ​നി​ക ശ​ക്തി ഉ​പ​യോ​ഗി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​തേ​സ​മ​യം ച​ർ​ച്ച​ക​ൾ​ക്കാ​യി അ​മേ​രി​ക്ക​ൻ സം​ഘം ദോ​ഹ​യി​ലെ​ത്തി.

വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി യു​എ​സ് മി​ഡി​ൽ ഈ​സ്റ്റ് പ്ര​തി​നി​ധി സ്റ്റീ​വ് വി​റ്റ്കോ​ഫ്, ജെ​റ​ദ് കു​ഷ്ന​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ദോ​ഹ​യി​ലെ​ത്തി​യ​ത്.

Advertisment