ഇറാൻ-അമേരിക്ക യുദ്ധം രൂക്ഷമാകുന്നു: ദോഹ, അബുദാബി, ജറുസലേം, കുവൈറ്റ് എന്നിവിടങ്ങളിൽ വൻ സ്ഫോടനങ്ങൾ

ഖത്തര്‍ തലസ്ഥാനമായ ദോഹ, യു.എ.ഇ തലസ്ഥാനമായ അബുദാബി, കുവൈറ്റ് സിറ്റി എന്നിവിടങ്ങളില്‍ അതിശക്തമായ സ്‌ഫോടനങ്ങള്‍ നടന്നതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

New Update
Untitled

മധ്യേഷ്യ: ഇറാനും അമേരിക്ക-ഇസ്രായേല്‍ സഖ്യവും തമ്മിലുള്ള യുദ്ധം മേഖലയിലാകെ പടരുന്നതോടെ അതീവ ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളത്. മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളെത്തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലെ പ്രധാന നഗരങ്ങളിലും ജറുസലേമിലും ശക്തമായ സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Advertisment

ഇറാന്‍ തൊടുത്തുവിട്ട മിസൈലുകള്‍ തിരിച്ചറിഞ്ഞതായും നഗരത്തിലുടനീളം അപായ സൈറണുകള്‍ മുഴങ്ങിയതായും ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇതിനുപിന്നാലെ ജറുസലേമില്‍ പലയിടത്തും വലിയ സ്‌ഫോടനശബ്ദങ്ങള്‍ കേട്ടു.


ഖത്തര്‍ തലസ്ഥാനമായ ദോഹ, യു.എ.ഇ തലസ്ഥാനമായ അബുദാബി, കുവൈറ്റ് സിറ്റി എന്നിവിടങ്ങളില്‍ അതിശക്തമായ സ്‌ഫോടനങ്ങള്‍ നടന്നതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

കുവൈറ്റിലെ അമേരിക്കന്‍ എംബസിക്ക് നേരെ നടന്ന ആക്രമണത്തില്‍ കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നത് ദൃശ്യമായിട്ടുണ്ട്.

Advertisment