യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്റെ വിശ്വസ്തരായ രണ്ടുപേരെ കൂടി നിര്‍ണായ സ്ഥാനങ്ങളില്‍ നിയമിച്ചു

ഫെഡറല്‍ ഗവണ്‍മെന്റിന് പുറത്തുള്ള വിശിഷ്ട പൗരന്മാര്‍ ഉള്‍പ്പെടുന്നതാണ് ബോര്‍ഡെന്ന് വിശേഷിപ്പിച്ച ട്രംപ്, നൂണ്‍സ് തന്റെ ഉപദേശക പദവിയില്‍ സേവനമനുഷ്ഠിക്കുമ്പോഴും ട്രൂത്ത് സോഷ്യലിനെ നയിക്കുന്നത് തുടരുമെന്നും ട്രംപ് പറഞ്ഞു.

New Update
devin noodns richard granile

വാഷിംഗ്ടണ്‍: നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്റെ വിശ്വസ്തരായ രണ്ടുപേരെ കൂടി നിര്‍ണായ സ്ഥാനങ്ങളില്‍ നിയമിച്ചു.

Advertisment

കാലിഫോര്‍ണിയയില്‍ നിന്നുള്ള മുന്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധിയും ട്രൂത്ത് സോഷ്യലിന്റെ ഇപ്പോഴത്തെ സിഇഒയുമായ ഡെവിന്‍ നൂണ്‍സിനെ വൈറ്റ് ഹൗസിന്റെ ഇന്റലിജന്‍സ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചു.

മുന്‍ യുഎസ് അംബാസഡറും നാഷണല്‍ ഇന്റലിജന്‍സ് ആക്ടിംഗ് ഡയറക്ടറുമായ റിച്ചാര്‍ഡ് ഗ്രെനെല്‍ വെനസ്വേല, ഉത്തര കൊറിയ തുടങ്ങിയ ആഗോള ഹോട്ട്സ്പോട്ടുകള്‍ ഉള്‍പ്പെടെയുള്ള പ്രത്യേക ദൗത്യങ്ങളില്‍ തന്റെ പ്രസിഡന്‍ഷ്യല്‍ പ്രതിനിധിയായി പ്രവര്‍ത്തിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.