/sathyam/media/media_files/2026/03/08/untitled-2026-03-08-10-47-13.jpg)
ടെഹ്റാന്‍: ഏതാനും അമേരിക്കന്‍ സൈനികരെ ഇറാന്‍ തടവുകാരായി പിടികൂടിയെന്ന് ഇറാന്റെ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ തലവന്‍ അലി ലാരിജാനി. ഞായറാഴ്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെയാണ് അദ്ദേഹം ഈ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തിയത്.
'നിരവധി അമേരിക്കന്‍ സൈനികരെ തടവുകാരായി പിടികൂടിയതായി എനിക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. അവരുടെ ഭാഗത്തുനിന്ന് നിരന്തരമായ ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും സത്യം അധികകാലം ഒളിച്ചുവെക്കാന്‍ അവര്‍ക്ക് കഴിയില്ല,' ലാരിജാനി കുറിച്ചു.
അമേരിക്കന്‍ സൈനികര്‍ പിടിയിലായെന്ന വാര്‍ത്ത യുദ്ധമുഖത്ത് പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. എന്നാല്‍ ഈ അവകാശവാദത്തോട് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us